Labels

9.17.2025

 

അറേബ്യയിൽ പൂവിട്ട് വളർന്ന

അച്ചിങ്ങാപയർ കൊണ്ട് തോരൻ വച്ചു
ഒട്ടകമിറച്ചി വെളിച്ചെണ്ണയിൽ വരട്ടിയെടുത്തു
നാഴി പുഴുങ്ങലരി വിടർത്തി ചോറാക്കി
വിജയദശമി നാളിൽ
വിശപ്പിനെ ഞാൻ വീണ്ടും
എഴുത്തിനിരുത്തി,
എന്നെയുമവനെയും പിന്നെ കുഞ്ഞിച്ചെറുക്കനെയുമൂട്ടിയിട്ടിപ്പോൾ
കാലും നീട്ടിയിരിക്കുന്നു
അടുത്ത വിശപ്പെത്തും വരെ
വിശ്രമിക്കുന്നു.

 വാക്കിന് കാതുകുത്തി
കടുക്കനിട്ട്
നാക്കിൽ പുളിയിഞ്ചിതൊട്ട്
കാലിൽ ചിലമ്പണിയിച്ച്
കയ്യിൽ മുരിക്കിൻപൂ കൊടുത്ത്
അതിൻ്റെ കാതിൽ മൂന്നുവട്ടം
'കവിത 'യെന്ന് മൂളുന്നു
ചക്രവാകപ്പക്ഷി !

 

@ Just 4 a Poetry Day ആചാരം

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "