Labels

Showing posts with label ഖനനം മാസിക. Show all posts
Showing posts with label ഖനനം മാസിക. Show all posts

4.04.2019

ആത്മവിലാപം

ഭൂമിയുടെ നെഞ്ചിലൊരു  
വിഷാദത്തിന്റെ കുടുക്ക നിറഞ്ഞിരിക്കുന്നു 

അതിന്‍റെ വസന്തങ്ങളില്‍ നിന്നും  
പച്ചയുടെ ചിരി എന്നോ 
കുന്നിറങ്ങി കാടിറങ്ങിപ്പോയിരിക്കുന്നു .
ആകാശത്തിന്‍റെ  തുള്ളികള്‍ 
ആഴങ്ങളില്‍  നിന്നുപോലും 
ധൂര്‍ത്തടിക്കപ്പെട്ടിരിക്കുന്നു . 
കൊടുമുടിയില്‍ നിന്നും  
മഞ്ഞിറങ്ങിപ്പോയ പോലെ 
ആരോ  ഇറങ്ങിപ്പോയിരിക്കുന്നു .

ഭൂമിയുടെ  ഉടയോന്‍  
പച്ചകത്തിച്ചു  വച്ച ഓരോ  ഇടങ്ങളെ 
കെടുത്തുന്ന അഗ്നി
എന്റെയും  നിന്റെയും  
കയ്യില്‍  പറ്റിയിരുന്നു .
______________________________