"നേരും നുണയുമല്ലാത്ത 14 സുവിശേഷങ്ങൾ "
1) അവനവനിൽത്തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നുഅവനവനെത്തന്നെ അതിജീവിക്കുവാൻ .കൂടുതൽ ദൈവമാകാനുള്ള ഒരവസരംആരാണ് വേണ്ടെന്ന് വയ്ക്കുക !**2) മുറിഞ്ഞും തൂർന്നു൦ ഒരാൾമരണങ്ങളെ വകഞ്ഞു നീന്തുമ്പോൾജീവിതമേ ജീവിതമേ" എന്ന മീനുകളാണ്അവനൊപ്പം അനുതാപപൂർവ്വം സഞ്ചരിക്കുന്നത് .**3) കണ്ട ആഴങ്ങളെക്കാള്കാണാത്ത ആഴങ്ങളാണ് നമ്മെഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്,ഇഴയുന്ന ആമകൾക്കെല്ലാംനന്മ നന്മ എന്ന് ഒരാൾ പേരിട്ടുമറിഞ്ഞ് മലരുമ്പോൾ അവയ്ക്കെല്ലാംഅവിശുദ്ധമായ എന്തോ രഹസ്യങ്ങളുണ്ടെന്ന് എനിക്കറിയാമായിരുന്നു.**4) നിശബ്ദതകളെല്ലാം നിഷ്കളങ്കമല്ലെന്ന്നിങ്ങൾക്കുള്ളിലെ വളർത്തുമൃഗത്തിന്നറിയാംനിറഞ്ഞിരിക്കുന്നതിൽ എല്ലാംതികഞ്ഞിരിക്കുന്നുമില്ലെന്ന്നിഴലുകൾ നീങ്ങുന്നനേരങ്ങൾ സാക്ഷി .**5) വിശ്വാസം മാത്രമല്ല വിവേകം കൂടിവേണംവിശ്വവിഖ്യാതമായ ഈ ജീവിതത്തെ നേരിടുമ്പോൾ ,വിലയേറിയതെല്ലാം കാഴ്ചവസ്തുക്കളാകുന്നഒരു നൃത്തക്കാരനാണ്സമയം !**6) അതിജീവിച്ച ഒന്ന്നമ്മെ കൂടുതൽ ശക്തമാക്കുന്നുവെന്ന് പറയുന്നുഎങ്കിലും കശക്കിയെറിയപ്പെട്ട ഉരഗത്തെപ്പോലെ അത്അവനെ ബാക്കിയാക്കുകകൂടിചെയ്യുന്നുണ്ടല്ലോ !**7) നാം ആഗ്രഹിക്കുന്ന കാര്യവുംനാം നേടുന്ന കാര്യവും രണ്ടാണ്നമുക്കുള്ളിലൊ പുറത്തോ അതിന്റെ പൂർണ്ണതനഷ്ടമാകുന്നു,തലക്കുമുകളിലന്നേരംനിലാവോ വെയിലോ എന്നൊരു രൂപകമാടുന്നു .**സ്വർഗ്ഗത്തിലേയ്ക്ക് മാത്രം കണ്ണുംനട്ടിരിക്കുമ്പോള്സ്വതന്ത്രമായവയെല്ലാം ഒരുവനെ അസ്വസ്ഥനാക്കുന്നു. .അവനവനിൽ നിന്നഴിഞ്ഞു പോകാനാകാതെകെട്ടിയ കുറ്റിയിൽക്കറങ്ങുന്നുഅരുമയായ അവന്റെ സ്വാർഥത .**9)സത്യത്തിന് പൂമണമില്ലമിസ്രഗന്ധമുള്ള സർപ്പത്തിന്റെ ഒരുടലാണ്അത് ചുമന്നു നടക്കുന്നത് .സദാചാരജീവിതത്തിൽഭയത്തിന്റെയും വിശപ്പുകളുടെയുംതൊട്ടാപ്പൊട്ടലുകൾകൊണ്ട്മനുഷ്യനെയത് മേയ്ച്ചുനടക്കുന്നു .**10) അവനവനെഎത്ര പുതുക്കിയാലുംപഴയൊരു നമ്മൾഉള്ളിന്റെയുള്ളിൽഒളിച്ചു പാർക്കുക തന്നെ ചെയ്യും .**11) നിന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നവൻനിന്നെ ദുർബലനാക്കുകകൂടിയാണ് ചെയ്യുന്നത് .അതിന്റെ കടിഞ്ഞാണിൽ പായുന്നകണ്ണുകെട്ടിയ കുതിരയാവാതിരിക്കുക എന്നതാണ്നമുക്ക് നമ്മോടു ചെയ്യാവുന്ന ഒരു നീതി.**12) നമ്മെ നയിക്കുന്നത് ഏറെയും അശാന്തികളാണ്താളംതെറ്റിയ കാറ്റ്പോലെഅത് ഒരുവന്റെ പകലുകളേയും രാത്രികളെയുംതലകീഴായവ മറിച്ച് കളയുന്നു .**13) നമ്മുടെയുള്ളിൽപ്പെട്ടുപോയ ഏകാന്തതയോടുംനിശബ്ദതയോടും മത്സരിക്കരുത്മരിച്ചവരായിരിക്കുക എന്നത് ജീവിച്ചിരിക്കുന്നതിനെക്കാൾ എളുപ്പമാണെന്ന പ്രലോഭനത്തെഅതിജീവിക്കുകതന്നെ വേണം .**14 ) ഏറെ ഒന്നുമില്ലന്നെ ,ജീവിതത്തെ ജയിക്കുവാന് അതിനോടുതന്നെ യുദ്ധംചെയ്യേണ്ടിയിരിക്കുന്നു .കൂടുതൽ ദൈവമാകാനുള്ള ഒരവസരംആരാണ് വേണ്ടെന്ന് വയ്ക്കുക !*_________________*
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "