9.07.2013

രാപ്പകല്‍ - www.nerrekha.com

രാപ്പകല്‍


രു കടല്‍ കരയുന്നു,
മാനത്ത് കാക്കത്തൊള്ളായിരം 
പക്ഷിക്കണ്ണുകള്‍ 
പോലത് താഴേക്കു വഴുതുന്നു .

വാഴക്കൈകളോട് 
പരിഭവം പെയ്ത് 
നരവീണ മൂര്‍ദ്ധാവിനെ 
കരിമ്പടത്തിന്നാലിഗനത്തില്‍
ഒളിപ്പിച്ച് 
രാത്രിയിറ്റിക്കറുത്ത 
പൂക്കളില്‍ തൊട്ടു നോക്കുന്നു .

ഒരു കാട്ടുപക്ഷിയുടെ 
ചിറകടികളില്‍
ഞാനെന്‍റെ പ്രഭാതത്തെ
നിവര്‍ത്തിയെടുക്കവേ
കാറ്റു ചേറ്റിക്കൊഴിച്ച ഇലകളിലാരോ 
പഴംപാട്ടു തിരയുന്നു . 
ഞാന്‍ പച്ചിലയെന്ന പോല്‍ 
ചിരിക്കുന്നു .