6.18.2013

ഓര്‍മ്മകളില്‍ വഴുക്കി വീഴുമ്പോള്‍
പള്ളിമണി കേള്‍ക്കുമ്പോള്‍ 
ഒരുനിമിഷം 
എഴുന്നേറ്റു നിന്നു 
കൈകൂപ്പി പ്രാര്‍ഥിക്കുന്ന 
ഉച്ചയാകുന്നു ഞാന്‍ .
ഊണ് കഴിഞ്ഞ 
ഇടവേളകളിലെന്നും 
റോഡു മുറിച്ചുകടക്കുന്ന 
തീര്‍ഥാടകനാകുന്നു .
മന്ദഹാസത്തിന്‍റെ 
നിശബ്ദതയുമായി നില്ക്കുന്ന 
രൂപങ്ങള്‍ക്ക് മുന്നില്‍ 
മെഴുതിരികളുടെ മനസ്സ് 
കടം വാങ്ങി 
തിരിച്ചു കൊടുക്കുന്നു .
വീണ്ടും 
റോഡ്‌ മുറിച്ച് 
പള്ളിക്കൂടത്തിലേയ്ക്ക് 
തിരിച്ചോഴുകുന്നു .
കമലാക്ഷിടീച്ചറുടെ 
കയ്യിലുലാത്തുന്ന 
ചരിത്രപുസ്തകത്തിലേയ്ക്ക് 
ചെവികള്‍ ചെത്തികൂര്‍പ്പിക്കുന്നു .
പിന്നെ കെട്ടഴിഞ്ഞു വീഴുന്ന 
മണിയൊച്ചകളെപ്പിന്നിലാക്കി 
വീട്ടിലേയ്ക്കൊരു വഴി 
വരച്ചു ചേര്‍ക്കുന്നു .
*************************