6.18.2013

വരച്ചു ചെര്‍ക്കപ്പെടുന്നവഏകാന്തത 
ഇരുട്ടിനെപ്പോല്‍ 
കനമുള്ളതായിരുന്നു

നിമിഷങ്ങളുടെ അരഞ്ഞാണച്ചരടില്‍ 
ശില്‍പ്പിയുടെ 
കൈവഴക്കങ്ങളെപ്പോലും
വിസ്മയിപ്പിക്കുമാറ് 
ഞാന്‍ 
രൂപം മാറിക്കൊണ്ടെയിരുന്നു

ദീര്‍ഘനിശ്വാസങ്ങളുടെ 
കടിഞ്ഞാണുകള്‍ക്കിടയില്‍ 
സ്വപ്നം പോലും 
സ്വന്തമല്ലാത്തവരുടെ വേനലുകളില്‍ 
കള്ളിച്ചെടിയായ്‌ പൂത്തു നിന്നു.
വിശപ്പളക്കുന്ന രാത്രികളുടെ 
കാവല്‍പ്പുരകളില്‍ 
കണ്ണ് നീരായി 
കാഴ്ചകളോഴുക്കി കളഞ്ഞു .
വിണ്ടു മരവിച്ച ചുണ്ടുകളില്‍ 
പെയ്തു പെയ്തു 
മഴയായ് ഉടഞ്ഞു മരിച്ചു .

കുഞ്ഞു വസന്തങ്ങളില്‍ 
കനല്‍ കോരിയെറിഞ്ഞ
കൈകളുടെ ബലിഷ്ടതകളില്‍ 
നോവിന്‍റെ ഇറുക്കങ്ങള്‍
ആഞ്ഞു സമ്മാനിച്ച കഴുകനായ്‌ 
തിരികെപ്പറക്കുമ്പോള്‍ 
എകാന്തതക്കുമേല്‍ 
സൂര്യനുദിക്കുകയും 
ഒരു പകല്‍ 
വരച്ചു ചേര്‍ക്കപ്പെടുകയും 
ചെയ്തിരുന്നു .