മഴത്തുള്ളികള്‍
മൌനത്തിന്റെ മധുരമായ സംഗീതം
ഉദരത്തിലെന്തിയവരെപ്പോലെ
വേരാഴങ്ങളിലേക്ക്
തീര്‍ഥയാത്ര പോകുവാന്‍
ധ്യാനം മുറിക്കുന്നവരെപ്പോലെ !
മരുഭൂമിയിലിപ്പോള്‍
നിറച്ചും
മരുപ്പച്ചകളാണ്
മൌനം തേകിത്തളര്ന്ന
കണ്ണുകളുടെ മുനമ്പുകളില് നിന്ന്
പൊടിഞ്ഞുതിര്‍ന്ന നനവുകള്‍
തീര്‍ത്തത് .
നിലാവ് തിളക്കുകയാണ്
കുളിരു
ചോര്‍ന്നു പോയിരിക്കുന്നു
കടല്‍ മൌനത്തിന്റെ
ഇരുകരകളില്‍
കൂട്ടി മുട്ടാതെ അലയുന്ന
നെടുവീര്‍പ്പുകള്‍ .
നിറയട്ടെ മാനത്തവ
കണ്ണിലല്ല കടല്‍
കരളിലാണ്
നീലിച്ച വികാരങ്ങളുടെ
വാള്ക്കിലുക്കങ്ങള്ക്കിടയില്
നനയാന്‍ മറന്ന് നില്ക്കുന്നു
മണ്ണ് .
മുള്ളന്‍പഴങ്ങള്‍ തേടുന്ന
ചുവന്ന ചുണ്ടുള്ള പക്ഷിയെപ്പോല്‍
ആകാശം അളന്നു നടക്കുന്ന
ചിറകുകളെ പ്പോല്‍
നമ്മില്‍ നിന്ന് നാം
ഉറയൂരിപ്പോകട്ടെ എന്നാശംസിക്കാം .
ആവോളം
എരിഞ്ഞും മുറിഞ്ഞും
മഴ മുറിച്ച് വെയില് തുളച്ച്
ഋതുക്കളില്‍
നക്ഷത്രങ്ങള്‍ പാകിയെടുക്കണം .
പൂക്കളില്‍ തേന്‍ നിറക്കുന്ന
കൈകള്‍ കടയണം
ഓരോ മഞ്ഞുകാലതിനും
വെയില് വിത്തുകള്‍ കൊണ്ട്
തുലാഭാരം നടത്തണം .
വസന്തം
അടരാതെ കൊഴിയാതെ
പകലുകളില്‍
ഒട്ടിച്ചു വക്കണം .
നീണ്ട വാലുള്ള
തുമ്പികള്‍ പിറക്കുന്നു
ചിന്തകളില്‍ .
നിറം പൂശിയ ചിറകുമായ്
മഴപൊഴിയുന്നു
ഇപ്പോഴിതാ
മൌനത്തില്‍ നിന്നും ഒരേട്
നനഞ്ഞു മണക്കുന്നു .
പെയ്തൊഴിയാതെ ,വിടപറഞ്ഞുപോകാതെ,നഷ്ട്ടപെടാതെ...ഒന്നും ഒന്ന്ഒന്നുമില്ല
ReplyDeleteനിലാവ് തിളയ്ക്കട്ടെ
ReplyDeleteഞാന്‍ പോകുന്നു അതിനുമുന്പെ
nalla kavitha...!
ReplyDelete