5.26.2013

ഉടമ്പടിഞാനൊരു 
പകല്‍നക്ഷത്രം പോലെ 
നിന്നെ നോക്കുന്നു .
നിന്നിലേയ്ക്കൊരു പാത 
നിവര്‍ത്തിയിടുന്നു .
അകലെയെന്നാലും 
വ്യക്തമായിത്തന്നെ 
നിന്നെ 
കാഴ്ചയില്‍ കൊരുത്തിടുന്നു .
പിന്നെ 
നനഞ്ഞ താളിലെ 
മായാന്‍ മടിച്ചോരക്ഷരം പോല്‍ 
രാത്രിയുടെ മുഖപടമിട്ട് 
കണ്ണടച്ചിരിക്കുന്നു .
എങ്കിലുമെന്‍റെ പ്രണയമേ 
എനിക്കായ് നീ 
രാവേറെ ധ്യാനിക്കുന്നു 
കണ്‍തുറക്കുമ്പോള്‍ 
ഞാന്‍ നിനക്കായ്‌ 
വീണ്ടും വീണ്ടും 
പുതുക്കപ്പെടുന്ന ഉടമ്പടിയാകുന്നു.