"താന്‍സന്റെ രാഗമീ നിദ്ര
മൂളിത്തീര്ക്കുമ്പോളൊരു
പകലു പെയ്യുന്നു ."
വേനല്‍
"മഴയറ്റ് പുഴവറ്റി
ആയിരം വെയില്ചീളില്
വ്യാളിയായ് കാലം ."
പരിഭവ മുല്ല
വെളുക്കെച്ചിരിച്ച
വെയിലിലെന്‍
നീര്ക്കടുക്കന്
കളഞ്ഞെപോയ് .
"വസന്തത്തിന്
പാട്ടുകാരില്ലാതനാഥമീ
മണല്ക്കൂനകള് ."
പുലരി
ഒരു പൂവ്
വിടരുന്നു
ഒരു രാത്രി
മുറിയുന്നു.
"ശിശിരം ഇറുത്തെടുത്തൂല്ലോ
പാതിവായിച്ച പുസ്തകം
തട്ടിപ്പറിച്ച പോലെ "
"ഒരു ചീന്ത് വെയിലില്‍
ഉറക്കമുണര്‍ന്ന്
ഇലയുടെ നിഴല്‍ ."
വേനല്‍ മഴ
"വേനല്‍ ചുണ്ടുകളെ
തരളിതമാക്കുന്നു
ആകാശം ."
"മേഘങ്ങളെഴുതിയ രണ്ടക്ഷരം
വായിച്ചു തീര്‍ക്കുന്ന വെയില്
വറ്റിവറ്റി ഒരു പകല്‍ ."
"ചെമ്പകച്ചോട്ടില്‍
ഓര്‍മ്മകള്‍ കോര്‍ക്കവേ
ഇറ്റുവീഴും സാന്ധ്യവര്ണ്ണം "
"നിശബ്ദം
നിഴലുകളടരുന്നു
നിശ്ചലം"
"വെയില് നനച്ച് മണ്ണ്തൊട്ടു
ആലിപ്പഴങ്ങളില്ലാതെ
ആകാശം ."
"മേപ്പിള്‍ മഞ്ഞകളില്‍
ഗ്രീഷ്മ സായന്തനത്തിന്
ചിത്രമറുകുകള്. ."
"പള്ളിക്കൂടം വിട്ടുവരുന്നു
കരിയിലകളിതുവഴിയെ
നിഴലുകള്‍ വേര്പ്പെട്ടുപോയവര് "
"പെയ്തു തീരുന്നു
നനഞ്ഞു തീരും മുന്‍പേ
വേനല്‍ മഴ ."
"കുട നീര്‍ത്തിയും ചുരുക്കിയും
ഈ കാലമിങ്ങനെ
എത്രനാള്‍ !"
ഗ്രീഷ്മം
"മഞ്ഞ വെയില് മാത്രം
തളിര്‍ത്തും കരിഞ്ഞും
ഒരിലപോലെ "
മഴത്തുമ്പികള്‍
"വിളക്കിന്
തെക്കുദിക്കുതേടി
മന്ത്രാക്ഷരങ്ങള്‍ "
"നിറമുണങ്ങിയ
രേഖകള്‍ക്കപ്പുറം
ഒച്ചിരിക്കും പച്ച "
വസന്തം
"ഇറ്റുവീഴുന്നുണ്ട് സുഗന്ധം
വസന്തത്തിന് പൂപ്പാത്രത്തിലേതോ ,
വേരുകള്‍ പൂത്തുലഞ്ഞു ."
"കരിതൊട്ടു കണ്ണെഴുതി
ശരത്കാല സന്ധ്യയിലൊരു
ചന്ദ്രമുഖം ."
"തുളുമ്പുവാന്‍ വെമ്പി
കാത്തിരിപ്പിന് ഒരു നീര്വരി
കടല്മൌനത്തിനിരുകരെ ."
"മലകയറിയിറങ്ങി
നമ്രമുഖിയൊരു പ്രണയിനി
ഋതുഭേദങ്ങളിലൂടെ ."
"വികാരങ്ങള്‍ക്കു മേല്‍
വാതില്‍മണികള്‍ ചാര്‍ത്തി ,
വിശുദ്ധ പ്രണയങ്ങള്‍ "
"നിശബ്ദതയിലുണ്ട്
കേള്‍ക്കാത്ത ശബ്ദങ്ങളുടെ
ഉറഞ്ഞ വെണ്ണ "
"പുലരിയോടൊപ്പം
തെളിയുന്നൊരു
കുയിലിന്റെ ശബ്ദം ."
"മുള്‍ച്ചെടികളില്‍
കാലം കടഞ്ഞെടുത്ത
പ്രണയം ."
"വൃത്തനിബദ്ധമല്ല
ഓര്മ്മകലെത്ര ലോലം
പ്രണയം ചുമക്കുമ്പോള്‍ "
************************************************
"നിറമുണങ്ങിയ രേഖകൾക്കപ്പുറം ഒച്ചിരിക്കും പച്ച"
ReplyDeleteനല്ല എഴുത്ത്, നല്ല കവിത.............
ജീവിതകാല വിഭാഗങ്ങൾ ചിലപ്പൊ പെയ്യാതെ വേനലായ്, അല്ലേൽ പെരുമഴ.........
ആശംസകൾ
ഡാങ്ക്സ്
Deleteസോണിയുടെ കവിതകൾ ഹൃദ്യം ആനെപ്പോഴും .... ആശംസകൾ
ReplyDeleteവായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം ശിഹാബ് .
Deletenice
ReplyDeletenice
ReplyDeletedera
ആദ്യം ആണ് കയറിയത്.ഇഷ്ടപെട്ടു ..വീണ്ടും വരാം ..ആശംസകള്‍
ReplyDeleteനന്ദി സുഹൃത്തേ .
Deleteകാവ്യഭംഗിയെഴുന്ന വാക്കിന് മണിമുത്തുകള്‍ .
ReplyDeleteസന്തോഷം :)
Deleteനന്നായി എഴുതിയിരിക്കുന്നു
ReplyDeleteശുഭാശംസകൾ....
നണ്ട്രി
Deleteവായിക്കാൻ ഒരു സുഖമുണ്ട്...!!!
ReplyDeleteurl ഓർമ്മവെച്ചേക്ക്ക്കാം...