4.16.2013

നീയെന്തിങ്ങനെ ഭായ്‌വാസുവേട്ടന്‍റെ കടയിലെ 

പറ്റുപുസ്തകം 
ചിതലു തിന്നണെയെന്നും 
ടീച്ചറുടെ കെട്ടില്‍ നിന്ന് 
ഉത്തരക്കടലാസ്‌ 
കളഞ്ഞുപോകണെയെന്നും 
വിരലുകള്‍ 
തെരുപ്പിടിക്കുന്നതിനിടെ 
തൊട്ടടുത്തെ ചായക്കടയില്‍ 
അക്കങ്ങള്‍ പെറുന്ന 
പുതിയ പറ്റുപുസ്തകം 
സ്വന്തമാക്കുവാനും 
അബ്രഹാം മാഷിന്‍റെ കണ്ണട 
വാങ്ങുവാന്‍ 
ഭാര്യ ത്രേസ്യാമ്മ ടീച്ചറുടെ 
മുന്നില്‍ വന്നു നില്‍ക്കുന്ന 
അടുത്ത ക്ലാസ്സ്ലീഡര്‍ 
പെണ്ണിനോട് 
കണ്ണിറുക്കി 
കള്ളച്ചിരി ചിരിക്കാനും 
നീ മറന്നുപോകുന്നില്ലല്ലോ ഡാ !