Labels

4.20.2013

ഹൈക്കു


"താന്‍സന്‍റെ രാഗമീ നിദ്ര 

മൂളിത്തീര്‍ക്കുമ്പോളൊരു 
പകലു പെയ്യുന്നു ."



വേനല്‍ 

"മഴയറ്റ് പുഴവറ്റി 
ആയിരം വെയില്‍ചീളില്‍ 
വ്യാളിയായ്‌ കാലം ."


പരിഭവ മുല്ല 

വെളുക്കെച്ചിരിച്ച 
വെയിലിലെന്‍ 
നീര്‍ക്കടുക്കന്‍ 
കളഞ്ഞെപോയ് .


"വസന്തത്തിന്‍
പാട്ടുകാരില്ലാതനാഥമീ 

മണല്‍ക്കൂനകള്‍ ."



പുലരി 

ഒരു പൂവ്

വിടരുന്നു 
ഒരു രാത്രി 
മുറിയുന്നു.




"ശിശിരം ഇറുത്തെടുത്തൂല്ലോ 

പാതിവായിച്ച പുസ്തകം 
തട്ടിപ്പറിച്ച പോലെ "





"ഒരു ചീന്ത് വെയിലില്‍ 

ഉറക്കമുണര്‍ന്ന്
ഇലയുടെ നിഴല്‍ ."



വേനല്‍ മഴ 

"വേനല്‍ ചുണ്ടുകളെ 
തരളിതമാക്കുന്നു 
ആകാശം ."



"മേഘങ്ങളെഴുതിയ രണ്ടക്ഷരം 

വായിച്ചു തീര്‍ക്കുന്ന വെയില്‍ 
വറ്റിവറ്റി ഒരു പകല്‍ ."




"ചെമ്പകച്ചോട്ടില്‍ 
ഓര്‍മ്മകള്‍ കോര്‍ക്കവേ 
ഇറ്റുവീഴും സാന്ധ്യവര്‍ണ്ണം "




"നിശബ്ദം 

നിഴലുകളടരുന്നു
നിശ്ചലം"



"വെയില്‍ നനച്ച് മണ്ണ്തൊട്ടു 

ആലിപ്പഴങ്ങളില്ലാതെ 
ആകാശം ."



"മേപ്പിള്‍ മഞ്ഞകളില്‍
ഗ്രീഷ്മ സായന്തനത്തിന്‍ 
ചിത്രമറുകുകള്‍. ."



"പള്ളിക്കൂടം വിട്ടുവരുന്നു 

കരിയിലകളിതുവഴിയെ 
നിഴലുകള്‍ വേര്‍പ്പെട്ടുപോയവര്‍ "




"പെയ്തു തീരുന്നു

നനഞ്ഞു തീരും മുന്‍പേ 
വേനല്‍ മഴ ."



"കുട നീര്‍ത്തിയും ചുരുക്കിയും

ഈ കാലമിങ്ങനെ 
എത്രനാള്‍ !"




ഗ്രീഷ്മം 

"മഞ്ഞ വെയില്‍ മാത്രം 

തളിര്‍ത്തും കരിഞ്ഞും 
ഒരിലപോലെ "



മഴത്തുമ്പികള്‍

"വിളക്കിന്‍ 

തെക്കുദിക്കുതേടി
മന്ത്രാക്ഷരങ്ങള്‍ "




"നിറമുണങ്ങിയ 

രേഖകള്‍ക്കപ്പുറം 
ഒച്ചിരിക്കും പച്ച "



വസന്തം 

"ഇറ്റുവീഴുന്നുണ്ട് സുഗന്ധം 
വസന്തത്തിന്‍ പൂപ്പാത്രത്തിലേതോ , 
വേരുകള്‍ പൂത്തുലഞ്ഞു ."



"കരിതൊട്ടു കണ്ണെഴുതി

ശരത്കാല സന്ധ്യയിലൊരു 
ചന്ദ്രമുഖം ."


"തുളുമ്പുവാന്‍ വെമ്പി 

കാത്തിരിപ്പിന്‍ ഒരു നീര്‍വരി 
കടല്‍മൌനത്തിനിരുകരെ ."


"മലകയറിയിറങ്ങി 

നമ്രമുഖിയൊരു പ്രണയിനി 
ഋതുഭേദങ്ങളിലൂടെ ."


"വികാരങ്ങള്‍ക്കു മേല്‍ 
വാതില്‍മണികള്‍ ചാര്‍ത്തി ,
വിശുദ്ധ പ്രണയങ്ങള്‍ "


"നിശബ്ദതയിലുണ്ട് 
കേള്‍ക്കാത്ത ശബ്ദങ്ങളുടെ 
ഉറഞ്ഞ വെണ്ണ "


"പുലരിയോടൊപ്പം 
തെളിയുന്നൊരു 
കുയിലിന്‍റെ ശബ്ദം ."


"മുള്‍ച്ചെടികളില്‍ 
കാലം കടഞ്ഞെടുത്ത 
പ്രണയം ."



"വൃത്തനിബദ്ധമല്ല 
ഓര്‍മ്മകലെത്ര ലോലം 
പ്രണയം ചുമക്കുമ്പോള്‍ "




************************************************








13 comments:

  1. "നിറമുണങ്ങിയ രേഖകൾക്കപ്പുറം ഒച്ചിരിക്കും പച്ച"
    നല്ല എഴുത്ത്, നല്ല കവിത.............
    ജീവിതകാല വിഭാഗങ്ങൾ ചിലപ്പൊ പെയ്യാതെ വേനലായ്, അല്ലേൽ പെരുമഴ.........

    ആശംസകൾ

    ReplyDelete
  2. സോണിയുടെ കവിതകൾ ഹൃദ്യം ആനെപ്പോഴും .... ആശംസകൾ

    ReplyDelete
    Replies
    1. വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം ശിഹാബ്‌ .

      Delete
  3. ആദ്യം ആണ് കയറിയത്.ഇഷ്ടപെട്ടു ..വീണ്ടും വരാം ..ആശംസകള്‍

    ReplyDelete
  4. കാവ്യഭംഗിയെഴുന്ന വാക്കിന്‍ മണിമുത്തുകള്‍ .

    ReplyDelete
  5. നന്നായി എഴുതിയിരിക്കുന്നു

    ശുഭാശംസകൾ....

    ReplyDelete
  6. വായിക്കാൻ ഒരു സുഖമുണ്ട്...!!!
    url ഓർമ്മവെച്ചേക്ക്ക്കാം...

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "