10.16.2011

*******നിറഭേദങ്ങള്‍ *********
** ******നിറഭേദങ്ങള്‍ *********


നിറഭേദങ്ങളുടെ കൂട്ടുകാരനാം ,
ചിത്രകാരനായ്‌ പ്രകൃതി.....
ഋതു ഭേദങ്ങളെ 
ചമയിചൊരുക്കുന്നു ഇപ്പോഴും...
അവയില്‍ പല നിറം 
മാറ്റി വരയ്ക്കുന്നുവെങ്കിലും ...
ഏതു വര്‍ണ്ണത്തിലും 
മനോഹരിയായിതാ നില്‍ക്കുന്നു.....


കാലത്തിന്‍ കാന്‍വാസില്‍ 
ചലിക്കുന്ന ചിത്രങ്ങളായ്‌ ഞാനും നീയും.......
ബാല്യ,കൌമാര,യൌവ്വന,വാര്‍ദ്ധക്യ
നിറങ്ങളില്‍ തെളിയുന്നു......
ചായങ്ങള്‍ വാരിചൊരിഞ്ഞോരാ 
ബാല്യ കൌമാരങ്ങളും.....
തീക്ഷ്ണനിറങ്ങളാല്‍ 
നിറഞ്ഞോരു യൌവനവും ......
പിന്നെ ചോര്‍ന്നു പോം നിറങ്ങളില്‍ 
അവ്യക്തമാം വാര്‍ധക്യവും ....
അങ്ങനെയങ്ങനെ മങ്ങുന്ന നിറങ്ങളായ് ......
കാലത്തിലെവിടെയോ കളഞ്ഞുപോം 
ചിത്രമായ മാറിടുന്നു......


കടുംവര്‍ണ്ണ നിറക്കൂട്ടില്‍ 
തുടങ്ങിയോരാ ചിത്രങ്ങള്‍ ......
മങ്ങിയ നിറങ്ങളില്‍ 
തീരുന്നതെപ്പോഴോ ..........
പുതിയൊരാ ചിത്രങ്ങള്‍ തന്‍ 
പണിപ്പുരയില്‍ ഇപ്പോഴും .....
തുടരുന്നു ചിത്രകാരനാ ചിത്രതൂലികയുമായിന്നും........