10.19.2011

ചിതലരിച്ച ഓര്‍മ്മകള്‍ **********
സ്വപ്നങ്ങള്‍തന്‍ ഈരിഴകളിലെങ്ങോ.....
പാടിമറന്ന പല്ലവിതന്‍ 

വിതുമ്പല്‍ കേട്ടു...
മറന്നതെന്തേ എന്‍ ഈണവും നീ......
പരതുകയാണോ എന്‍ നാമവും നീ....
ചിതലരിച്ചോരാ ഓര്‍മകളിലെ 

ചിറകൊന്നായ്‌ തേടി നീ ....
ഉറങ്ങുമാ സ്വപ്നത്തെ

യുണര്‍ത്തുന്നതെന്തിനു .....
മറവിതന്‍ ചിറകേറിപ്പറന്നോരാ ...
ഓര്‍മ്മക്കിളിയെ തേടുവതെന്തിനായ്...
പുതു ചിറകതിന്‍ ഭംഗിയില്‍ 

മറന്നെന്നെ നീ...
കണ്‍ പോളകളിലെ സ്വപ്നങ്ങളെ നീ .....
മാടിവിളിക്കുകയാണോ ഇപ്പോഴും....
ഓര്‍ക്കുവാന്‍ ഓര്‍മ്മകളില്ലാത്തോരാ 

നേരത്തായ്‌ ...
നിന്മിഴിയിലെന്‍ സ്വപ്നത്തിന്‍ 

നിശ്വാസം നീയറിയും...
അതുവരെയാ ഓര്‍മകളെ 

പരതിത്തളരൂ നീ....
നിന്നില്‍ നിന്നും കൈവിട്ട 

എന്‍ അസ്തിത്വതിനായ്‌ ......