ഉച്ചിയിലുച്ചയുമായൊരു മനുഷ്യൻ
ദു:ഖവെള്ളിയുടെ നട്ടുച്ചയിലൂടെ
കൈവിരിച്ചോടുന്നു
കയ്ക്കണ വേപ്പിൻ ചുവട്ടിൻ
എൻ്റെ ദൈവമേ
എൻ്റെ ദൈവമേ എന്ന് നിലവിളിച്ച്
കയ്പ്പുനീർ തുപ്പുന്നു
കുരിശിൻ്റെ വഴിപ്രാർത്ഥനയ്ക്കുള്ള
മണിയടിക്കുന്ന നേരത്ത്
വാവലുകൾ തട്ടിയിട്ട
പഴുത്ത കശുമാങ്ങകൾ കടിച്ചുതിന്ന്
ഉണ്ണിയേശുവിനെപ്പോലെ
ചിരിക്കുന്നു,
പിന്നേയും കൈവിരിച്ചോടുന്നു
പോകുന്ന വഴിയിലെല്ലാം
ഇപ്പോൾ
കശുമാങ്ങ മണക്കുന്നു .
+++++++++++++++++++++
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "