Labels

6.29.2021

പുതിയതൊന്നുമില്ല


നിന്നെയോർക്കുമ്പോൾ
നിശാഗന്ധികളിൽ
നിലാവ് വീഴുന്നു,
നിഴലുകളിലും
നിറയുന്നു
നറുമണം!
_______________________
പുതിയതൊന്നുമില്ല
പഴയൊരു ഞാൻമാത്രമുണ്ട്
പുഴയോ പ്രണയമോ പൈങ്കിളിയോ ഇല്ല
പൂത്തും പടർന്നും
പാതിതീർന്നൊരു ജീവിതത്തിൻ്റെ
പര്യാപ്പൊറത്തിൻ്റെ
പരുക്കൻ നിലത്തിരുന്ന്
പച്ച കപ്പലണ്ടിയുടെ
പുറംതോടടക്കം വെർതെയിങ്ങനെ
പുഴുങ്ങിത്തിന്നിരിക്കുന്നു
പൂച്ചയ്ക്കും കാക്കക്കും
പുഴുങ്ങലരിയൂറ്റി ചോറ് കൊടുക്കുന്നു..
___________________________
സ്നേഹത്തോടെ ചുംബിക്കുക
വിശപ്പോടെ ഭക്ഷിക്കുക
തളരും മുന്പേ വിശ്രമിക്കുക
മറ്റൊരാളുടെ തോളില് കയ്യിടുമ്പോള്
അത്രയും കനമില്ലെന്നു തന്നെ
തിരിച്ചറിയട്ടെ അവര്
നമ്മുടെ ജീവിതം ❤
_________________________
ജീവിതം തുളുമ്പുമ്പോള്
കണ്ണീരെന്നും ആനന്ദമെന്നും രണ്ടു പേരിടുന്നു .
ചുണ്ടിലെപാതയില്കരച്ചിലോ ചിരിയോ കൊളുത്തിയിട്ട
ഒരു സൈക്കിള് മണിയടി കടന്നുപോകുന്നു .
______________________
:🌹: എന്നെ ഇഷ്ടമാണോ
-🌺- ഉംo
:🌹: ഭൂമിയോളം ആകാശത്തോളം ഇഷ്ടമാണോ?
-🌺- അല്ല
:🌹: പിന്നെ ?
-🌺- എൻ്റെ .... ഹൃദയത്തോളം ❤
______________________


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "