ഏകാന്തതയുടെ
ഭീമൻ തലയോട്ടിയുമായ് നില്ക്കുന്നു
മരുഭൂമി
അതിൻ്റെ വേനൽ ,
ക്ഷീണിതനായ ഒരുവനെപ്പോലെ
വേച്ചു തുടങ്ങിയിരിക്കുന്നു.
ഒരു മഞ്ഞുകാലം,
സന്തോഷവാനായ യുവാവിനെപ്പോലെ
പച്ചിലകൾ തളിർപ്പിച്ചും
പൂക്കളേന്തിയും
ആകാശത്തെ തുടുപ്പിച്ചും
കാറ്റൂതിയും മഴമൂളിയും
അതിന്നു നേരെ
നടന്നടുക്കുന്നു.
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "