Labels

9.10.2020

ഓണമായ് വന്നത്



ഒരു ചെറുപക്ഷി വന്നെൻ്റെ 
ജനാലച്ചില്ലിൽ അതിൻ്റെ ഒച്ച കൊത്തി , 
ചൂടും ദാഹവും കൊണ്ടത് 
കിതച്ചൊതുങ്ങി നിന്നു. 
ഞാനൊരു പിടി ഗോതമ്പെടുത്തു 
ചെറുങ്ങനെപ്പൊടിച്ചു , 
ഒരു ചെമ്പരത്തി വട്ടത്തിൽ 
അതിൻ്റെ മുന്നിലിട്ടു , 
മറ്റൊരു പാത്രത്തിൽ 
തൊട്ടാൽ തൂവുന്നത്രയും 
വെള്ളവും 
നിറച്ചു കൊടുത്തു. 
വിശപ്പും ദാഹവുമൊതുങ്ങി 
ക്ഷീണം തീർന്നപ്പോൾ 
ആ ചെറിയപക്ഷി 
പറന്നു പോയതിൻ്റെ സന്തോഷം 
ഓണമായ് വന്നെന്നെയും 
സന്ദർശിച്ചു 
കടന്നുപോയിരിക്കുന്നു.

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "