Labels

8.24.2020

ഒറ്റക്ക് ഒറ്റക്ക്

 രാത്രിയിലെ മനുഷ്യർ

പകലിലെ മനുഷ്യനെ ഉറക്കിക്കിടത്തി
സ്വപ്നം കാണുന്നു,
ഉറക്കത്തിൽ മാത്രം ജീവിക്കുന്ന ചിലതിനെ
വളർത്തുന്നവരായി
മരിച്ചു പോകുന്നു.
------

ഒറ്റക്ക് ഒറ്റക്ക്
ഓരോന്നടർന്നു പോകുന്നു
ഉറങ്ങുമ്പോൾ വിശപ്പും
ഉണരുമ്പോൾ ഉറക്കവും
ഉണരാതിരിക്കുമ്പോൾ ജീവിതവും
എന്നപോലെ..
-----
പണ്ടത്തെ പാട്ട്
അതിലൊരുവാക്കെൻ്റെ
ചുണ്ടിൽ കൊത്തുന്നു,
ഓർമ്മകളുടെ വിഷം
തീണ്ടീച്ചുവക്കുന്നു ഞാൻ.
---
അന്തി നേരത്ത്
അത്താഴത്തിന്
അരനാഴിയിരുട്ടെൻ
അടുക്കളയിൽ
അടുപ്പിൽ ഒരു മുഴുത്ത
കരിമ്പൂച്ചപോലെ മുരളുന്നു..
----

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "