Labels

4.21.2020

അതിമധുരം



മഞ്ഞുകാലം
മാഞ്ഞുപോം വഴികളിൽ
കുഞ്ഞുറുമ്പിന്‍ കൂടുകള്‍ ,
പൂങ്കുരുവിപ്പാട്ടുകൾ..
വെയിലുമേയും പാതകൾക്കിരുവശം
പൂത്തുനിൽക്കും
മഞ്ഞക്കൊങ്ങിണിക്കാടുകൾ.
കാറ്റു വിടരുന്നു
വെളിച്ചം വിളയുന്നു
വേനൽപ്പൂക്കളോ
തേൻചുമന്നു നില്ക്കുന്നു.
കിളിയൊച്ചകൾ
നീട്ടും അതിമധുരം കൊണ്ടെൻ
മുറിവുകൾ തലോടുന്നു .
പട്ടാമ്പൂച്ചികൾ
ഇടംവലം പൂവിലിരിക്കുന്ന
പൂന്തോട്ടത്തിനു നടുവിലെൻ
ഗാഗുൽത്ത.
ശാന്തമായൂറുന്ന നിലാവിന്നു കീഴെ
രാത്രി ഉണർവ്വുകളോട് ചെയ്യുന്നൊരാ
ആദിമരഹസ്യത്തെ ഓർക്കുന്നു.
എന്നിലുറങ്ങിക്കിടക്കുന്ന
കുട്ടിയെയുണർത്തി ഞാനിതാ
വീണ്ടും ഉറക്കിക്കിടത്തുന്നു.
------

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "