1) ജലം പോലെ വായുപോലെ
നിരാകാരമാണ് സന്തോഷവും സങ്കടവും
ഒന്ന് ഒഴിയുമ്പോഴെയ്ക്കും
മനസ്സ് മറ്റൊന്ന്കൊണ്ട് നിറയുന്നു
നിന്നെ സമ്പന്നനാക്കുന്നു .
_________________________
2) ആഗ്രഹങ്ങള്‍ അമാവാസികളാണ്
പൂര്‍ണ്ണ ചന്ദ്രനെത്രയുദിച്ചാലും
അരവയര്‍ നിറയാത്തവനെന്നപ്പോലെ
ധനവാനെപ്പോലുമത്
വിഷാദിയാക്കുന്നു .
__________________________
3) ജീവനുള്ളവരേ
സ്നേഹംകൊണ്ട് നിങ്ങൾ
മൂന്നു കാലവുമളക്കുക
നിന്നെ ധൂര്‍ത്തടിക്കുക .
________________________
4) കാല്‍ തെന്നിയൊരിക്കലും
കവിതയില്‍ വീഴരുത്
നിന്‍റെ ഉള്ള് നിറയെ ,വാക്ക് നിറയെ
കവിതപറ്റും ,
പ്രണയത്തിലെന്നപോലെ നീ
ഭ്രമിച്ചുപോകും,
പിന്നെ ഇടയ്ക്കിടെ
നിന്നെ
മറന്നുപോകും.
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "