Labels

2.16.2020

വെളിച്ചവും അതിന്‍റെ വഴികളും


തുരുമ്പെടുക്കാത്ത
രണ്ടു കാര്യങ്ങളുണ്ട് ഭൂമിയില്‍
വെളിച്ചവും അതിന്‍റെ വഴികളും !
എന്നാല്‍
ഇരുട്ട് കനക്കുമ്പോള്‍
ഉള്ളതും കെടുത്തി
ഉറക്കംതൂങ്ങുവാന്‍ മാത്രം നാം
മനപ്പാഠം പഠിച്ചു വച്ചിരിക്കുന്നു .
-------------------------------------
എന്നും ,
വേദനയുടെ മര്‍മ്മരമാണ്
ജീവന്‍റെ മുറിവുകളില്‍
ഉണര്‍ന്നിരിക്കുന്നത് ,
സന്തോഷം അതില്‍
വസന്തകാലത്ത് വന്നുപോകുന്ന 


പൂക്കളെപ്പോലെയാണ് .
------------------------------
മരിച്ചുപോയെന്നപോലെ നമ്മില്‍
മറഞ്ഞിരിക്കുന്നൊരാള്‍
മുഴുത്ത ഓര്‍മ്മകള്‍ക്കുള്ളില്‍
നരച്ച ജീവനുള്ളതുപോലെ .
ജീവിതമപ്പോള്‍
അപ്പുറം ഇപ്പുറം
വിഷാദവും ഉന്മാദവുമുള്ള
ഇരുതലമൂരിയെപോലെ !

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "