Labels

2.16.2020

അത്രമേൽ

ഇരുട്ടിൻ
നൂലുകൾകൊണ്ടീ പകലുകളെ
കോർത്തുകോർത്തു പോകുന്നൊരാ 

പുരാതനാംഗുലികൾ
നിഴലുകൾക്കില്ല നിറങ്ങൾ
ഭൂമിനിറയെ അവയ്ക്കൊരേ
ഇരുണ്ട ഭാഷകൾ
എങ്കിലും
രാത്രിമുല്ല പൂത്തൊരാ തൊടികളിൽ
നിഴലുകളിലും തൂവിവീഴുന്നതിൻ
നറുസുഗന്ധം
പൗർണ്ണമി തൊടുന്നൊരാ
സൂര്യസിന്ദൂര ധവളിമ പോൽ !


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "