ദരിദ്രബുദ്ധന്റെ തോളിടുക്കിൽ
ഒരു കുരുവി അടയിരിക്കുന്നു
ചുറ്റും വാസനിക്കുന്നു
ഹേമന്തം
🎋🎋🎋🎋🎋
പൊക്കിള് കൊടിയില് നിന്നും വേര്പെട്ട്
ജീവന് ഭൂമിയിലേയ്ക്ക്
വഴുതിയിറങ്ങുമ്പോള്
മരണത്തിന്റെ ഒരു
ചുരമിറങ്ങാന് തുടങ്ങുക കൂടിയാണ് .
ഒരു ജനനം എന്ന പേരിലെത്ര
വിരോധാഭാസങ്ങള് !
ചലിക്കുന്നതില് നിന്നും
നിശ്ചതയിലേയ്ക്ക് വികസിപ്പിച്ചെടുത്ത്
ജീവനെ സൂക്ഷമായി കൈമാറ്റം ചെയ്യപ്പെടുന്ന
ഏതോ പരീക്ഷണശാലയാണ് ഈ ലോകം .
🧝♂️🕵️♀️
സത്യം
ആകാശംപോലെ നഗ്നമായിരുന്നു
ആരോ,ധാന്യത്തിലെ കല്ലെന്നപോലെ വേര്തിരിക്കുന്നു,
നാടുകടത്തേണ്ടുന്ന ശ്വാസങ്ങള്
പേരില്ലാത്ത കളകള് പോലെ അവ വലിച്ചെറിയപ്പെടുകയും
തീകൊളുത്തപ്പെടുകയും ചെയ്തു .
കൊള്ളചെയ്തവര്
അവരുടെ ജീവിതങ്ങളെ റദ്ദുചെയ്തു
ഒരു കുരുവി അടയിരിക്കുന്നു
ചുറ്റും വാസനിക്കുന്നു
ഹേമന്തം
🎋🎋🎋🎋🎋
പൊക്കിള് കൊടിയില് നിന്നും വേര്പെട്ട്
ജീവന് ഭൂമിയിലേയ്ക്ക്
വഴുതിയിറങ്ങുമ്പോള്
മരണത്തിന്റെ ഒരു
ചുരമിറങ്ങാന് തുടങ്ങുക കൂടിയാണ് .
ഒരു ജനനം എന്ന പേരിലെത്ര
വിരോധാഭാസങ്ങള് !
ചലിക്കുന്നതില് നിന്നും
നിശ്ചതയിലേയ്ക്ക് വികസിപ്പിച്ചെടുത്ത്
ജീവനെ സൂക്ഷമായി കൈമാറ്റം ചെയ്യപ്പെടുന്ന
ഏതോ പരീക്ഷണശാലയാണ് ഈ ലോകം .
🧝♂️🕵️♀️
സത്യം
ആകാശംപോലെ നഗ്നമായിരുന്നു
ആരോ,ധാന്യത്തിലെ കല്ലെന്നപോലെ വേര്തിരിക്കുന്നു,
നാടുകടത്തേണ്ടുന്ന ശ്വാസങ്ങള്
പേരില്ലാത്ത കളകള് പോലെ അവ വലിച്ചെറിയപ്പെടുകയും
തീകൊളുത്തപ്പെടുകയും ചെയ്തു .
കൊള്ളചെയ്തവര്
അവരുടെ ജീവിതങ്ങളെ റദ്ദുചെയ്തു
ഒരോ ചിരിയും മാഞ്ഞു പോകുന്നു
ഒരോ തിരിയും അണഞ്ഞുപോകുന്നു
ഓരോ ഭാഷയും മുറിഞ്ഞു പോകുന്നു
ഒരോ തിരകളും
ഉള്ളിൽ കമിഴ്ന്നു വീണ കുഞ്ഞുങ്ങളെ
ആയത്തിൽ താരാട്ടിയുറക്കുന്നു.
ഒരോ തിരിയും അണഞ്ഞുപോകുന്നു
ഓരോ ഭാഷയും മുറിഞ്ഞു പോകുന്നു
ഒരോ തിരകളും
ഉള്ളിൽ കമിഴ്ന്നു വീണ കുഞ്ഞുങ്ങളെ
ആയത്തിൽ താരാട്ടിയുറക്കുന്നു.
ചെവിപൊത്തിയിരിക്കുന്നു
നിലവിളികള്‍ കേള്ക്കാതിരിക്കുവാന്
അപ്പോഴും മൂളിക്കൊണ്ടിരിക്കുന്നു
ചെവിയില് പെട്ടോരീച്ച !
🥺🐝😔😔
ദാനം കിട്ടിയ ജീവിതം
ധ്യാനിച്ചു തീര്ക്കുന്ന
ജ്ഞാനികളാണിന്നു പലരും
🧙♂️
പ്രണയം എന്നോര്ക്കുമ്പോള്
തോരാതെ നീയൊരു മഴയായി പെയ്യുന്നു
ഹൃദയം കവിഞ്ഞൊഴുകുമ്പോളതില്‍
നിലവിളികള്‍ കേള്ക്കാതിരിക്കുവാന്
അപ്പോഴും മൂളിക്കൊണ്ടിരിക്കുന്നു
ചെവിയില് പെട്ടോരീച്ച !
🥺🐝😔😔
ദാനം കിട്ടിയ ജീവിതം
ധ്യാനിച്ചു തീര്ക്കുന്ന
ജ്ഞാനികളാണിന്നു പലരും
🧙♂️
പ്രണയം എന്നോര്ക്കുമ്പോള്
തോരാതെ നീയൊരു മഴയായി പെയ്യുന്നു
ഹൃദയം കവിഞ്ഞൊഴുകുമ്പോളതില്‍
നീന്തിത്തുടിക്കുന്നു
ഓര്മ്മകളുടെ മറുകുള്ലോരാ
പരല്മീനിണകളായി നാം !
🥰
ഓട്ടമാണെന്നോര്‍ക്കെ
ഉറക്കെ ഉറക്കം വരുന്നൊരു
മുയലാണിന്നും ഞാന്
🐰
മറവിയെപ്പോലെത്തന്നെ
ഓർമ്മയും ഒരു രോഗമാണ് !
🤷♀️
ഓര്മ്മകളുടെ മറുകുള്ലോരാ
പരല്മീനിണകളായി നാം !
🥰
ഓട്ടമാണെന്നോര്‍ക്കെ
ഉറക്കെ ഉറക്കം വരുന്നൊരു
മുയലാണിന്നും ഞാന്
🐰
മറവിയെപ്പോലെത്തന്നെ
ഓർമ്മയും ഒരു രോഗമാണ് !
🤷♀️
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "