Labels

11.13.2019

വെറും പാട്ട്


വെറും പാട്ട്
________________
ഉച്ചവെയില് ഉച്ചിയില് ഊര്ന്നുവീഴുംനേരം
ഉന്മാദ ശലഭങ്ങളുയരെച്ചിറകു വീശി
നോവിന് പരല്പ്പാടം നീന്തിത്തുടിക്കവേ
നോവെല്ലാം നീറുമോരോ ഋതുക്കളായീ
ഒരുമാത്ര നേരം ഉള്ളുലഞ്ഞു പോയീയെന്റെ
ആറ്റുവഞ്ചി പാട്ടുകളോ വരണ്ടുപോയീ
പതിയെയനങ്ങുന്നു പാതിമെയ്‌ ചാരുന്നു
ഓരിലത്തോണിയില് കാലംകടന്നൊരാള്
ഉതിര്മുല്ല പൂപ്പാടം ഉണരാത്ത മൊട്ടുകള്
ഒരു കാറ്റും കലരാത്ത രാത്രികാലം
ഈ മഴ നനയുന്ന ഇരുകിളികള് നമ്മള്
കാലത്തിനപ്പുറം കിലുങ്ങുന്നു കാല്ത്തളകള്
ഉഉഹും ഉഉഹും ഉഉഹും ഈക്കിളികള്
പാടുന്നോരീണങ്ങള് കാണാച്ചുരങ്ങള്,
രാവിന് കരയില് രാത്തുമ്പി മൂളുമ്പോള്
നിന്റെ ഹൃദയാന്തരത്തിലെ
ദേവനാകുന്നു ഞാന് 🥰
(ഈ പച്ച പോട്ടം : സംശ്യം മാണ്ടാ ഈ ഞ്യാന് തന്നെ 😁)

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "