Labels

11.13.2019

തോന്ന്യാക്ഷരങ്ങൾ.


ജീവനും മരണവും കൊണ്ട്
അവനവന്‍ കാലത്തിനു നടുവേ നടക്കുന്ന
ജീവികളാണീ മനുഷ്യര്‍ .
______________________
ആരെങ്കിലും ആയി
ലോകം ഒരുവനെ
പച്ചകുത്തുക എന്നാല്‍
അവിടുന്നങ്ങോട്ട്
വലിയ ഭാരപ്പെട്ട ഒരു പുറംകുപ്പായം
ആയാസപ്പെട്ട്‌ ധരിച്ചു
നടന്നു പോകേണ്ടിവരുന്ന
ഒരുവനായിത്തീരുക
എന്നതും കൂടിയാണ് ,
ജീവിതം നമ്മെ ഇടയ്ക്കിടെ
ഉടുപ്പിക്കുകയും
മടുപ്പിക്കുകയും ചെയ്യും !
___________________________
സഹതാപമാണ് ഏറ്റവും വലിയ ചൂണ്ട
കരുണയാണ് വലിയ ഇര
അസൂയയാണ്
ഏറ്റവും വലിയ ഒറ്റുകാരനും .

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "