പ്രണയഗ്രന്ഥം തുറക്കുമ്പോള്‍
________________________
________________________
രാത്രി അതിന്‍റെ ആകാശത്തില്‍
നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ടിരിക്കുന്നു
ഞാനോ നമ്മുടെ ഇണയോര്‍മ്മകളുടെ
നനുത്ത മുല്ലമണത്തെ
ഉറക്കത്തിന്‍റെ അങ്ങേ പടവിലിരുന്നു
കോര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു .
നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ടിരിക്കുന്നു
ഞാനോ നമ്മുടെ ഇണയോര്‍മ്മകളുടെ
നനുത്ത മുല്ലമണത്തെ
ഉറക്കത്തിന്‍റെ അങ്ങേ പടവിലിരുന്നു
കോര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു .
ഇരുള് വടിച്ചു കഴുകി വെളിച്ചം മെഴുകിയ
ഒരു ദിനത്തിന്‍റെ ഉമ്മറത്തിണ്ടില്‍
പാരിജാതം മണക്കുന്ന നിറകൂടയായിരുന്നു
ഇന്നെന്‍റെ കണി .
ഞാനോ
ശരത്കാലമോ വസന്തമോ എന്നൊളിപ്പിച്ചു
നീലാമ്പലിന്റെ കണ്ണുപൊത്തുന്ന നിഴലുകള്‍
വിരിഞ്ഞിറങ്ങിയ മുറ്റത്തെ ശാന്തത രുചിച്ചു
നിന്നുപോയ് ഇരുനിമിഷം .
ഒരു ദിനത്തിന്‍റെ ഉമ്മറത്തിണ്ടില്‍
പാരിജാതം മണക്കുന്ന നിറകൂടയായിരുന്നു
ഇന്നെന്‍റെ കണി .
ഞാനോ
ശരത്കാലമോ വസന്തമോ എന്നൊളിപ്പിച്ചു
നീലാമ്പലിന്റെ കണ്ണുപൊത്തുന്ന നിഴലുകള്‍
വിരിഞ്ഞിറങ്ങിയ മുറ്റത്തെ ശാന്തത രുചിച്ചു
നിന്നുപോയ് ഇരുനിമിഷം .
മാമ്പൂക്കള്‍ക്ക് താഴെ
മയില്‍പ്പിടയുടെ ഒച്ചയിലേയ്ക്ക് പറന്നിറങ്ങിയ
നീളന്‍ പീലിക്കണ്ണന്‍റെ തൂവലുകള്‍
എന്‍റെ മഞ്ഞ മന്ദാരങ്ങള്‍ക്കും മേലെയപ്പോള്‍
നീണ്ടുവിടര്‍ന്നു .
അവന്‍റെ ഓരോ പീലികളിലും
പ്രണയത്തിന്റെ വാതില്‍മണികള്‍
കൊളുത്തിയിട്ടെന്ന വണ്ണം ഇളകിയാടുന്ന ഒച്ചകള്‍
ഈ പ്രഭാതത്തില്‍ കലരുന്നു .
മയില്‍പ്പിടയുടെ ഒച്ചയിലേയ്ക്ക് പറന്നിറങ്ങിയ
നീളന്‍ പീലിക്കണ്ണന്‍റെ തൂവലുകള്‍
എന്‍റെ മഞ്ഞ മന്ദാരങ്ങള്‍ക്കും മേലെയപ്പോള്‍
നീണ്ടുവിടര്‍ന്നു .
അവന്‍റെ ഓരോ പീലികളിലും
പ്രണയത്തിന്റെ വാതില്‍മണികള്‍
കൊളുത്തിയിട്ടെന്ന വണ്ണം ഇളകിയാടുന്ന ഒച്ചകള്‍
ഈ പ്രഭാതത്തില്‍ കലരുന്നു .
ഹ !
പ്രണയം കൊണ്ട് ആരോ
ഹൃദയത്തില്‍ തൊടുമ്പോള്‍
പൂക്കുന്നതാണീ ആകാശവും ഭൂമിയും !
പ്രണയം കൊണ്ട് ആരോ
ഹൃദയത്തില്‍ തൊടുമ്പോള്‍
പൂക്കുന്നതാണീ ആകാശവും ഭൂമിയും !
രാവിലും പകലിലും
ഇരുളുകൊണ്ടും വെളിച്ചം കൊണ്ടും
തമ്മില്‍ തൊടുന്നവരത്രേ
പ്രണയത്തിന്‍റെ മന്ത്രവാദികള്‍ !
ഇരുളുകൊണ്ടും വെളിച്ചം കൊണ്ടും
തമ്മില്‍ തൊടുന്നവരത്രേ
പ്രണയത്തിന്‍റെ മന്ത്രവാദികള്‍ !
അവര്‍ ,
ശൂന്യതയില്‍ നിന്ന് ഒരുറവയെ സൃഷ്ടിക്കുന്നു
അതിന്‍റെ വഴികളില്‍ വസന്തം കൊണ്ട് തോരണമിടുന്നു .
കാലമവര്‍ക്ക് മുന്‍പേ പാഞ്ഞോടുന്ന
ഒറ്റക്കൊമ്പന്‍ കുതിരയെപ്പോലെയാണ് .
ചിറകുകള്‍ മുളയ്ക്കുന്ന ഓരോ സ്വപ്നങ്ങളിലും
രൂപം മാറുന്നതോ അവരുടെ ഇഷ്ട ദേവതകള്‍ .
ശൂന്യതയില്‍ നിന്ന് ഒരുറവയെ സൃഷ്ടിക്കുന്നു
അതിന്‍റെ വഴികളില്‍ വസന്തം കൊണ്ട് തോരണമിടുന്നു .
കാലമവര്‍ക്ക് മുന്‍പേ പാഞ്ഞോടുന്ന
ഒറ്റക്കൊമ്പന്‍ കുതിരയെപ്പോലെയാണ് .
ചിറകുകള്‍ മുളയ്ക്കുന്ന ഓരോ സ്വപ്നങ്ങളിലും
രൂപം മാറുന്നതോ അവരുടെ ഇഷ്ട ദേവതകള്‍ .
പ്രണയത്തില്‍ ആയിരിക്കുമ്പോള്‍
വിഷാദത്തിന്റെ തുടലുകള്‍ കുരുങ്ങി വീഴുന്ന
ഇടവഴികളെ
വീണ്ടും വീണ്ടും നാം കണ്ടുമുട്ടുന്നു ,
സന്തോഷവും വേദനകളും
ഒന്നിച്ചു പൂത്തു പടര്‍ന്ന വേലികളും
ഓരോ വളവിലും ചാഞ്ഞു നില്ക്കുന്നു .
വിഷാദത്തിന്റെ തുടലുകള്‍ കുരുങ്ങി വീഴുന്ന
ഇടവഴികളെ
വീണ്ടും വീണ്ടും നാം കണ്ടുമുട്ടുന്നു ,
സന്തോഷവും വേദനകളും
ഒന്നിച്ചു പൂത്തു പടര്‍ന്ന വേലികളും
ഓരോ വളവിലും ചാഞ്ഞു നില്ക്കുന്നു .
പ്രണയമോ
എന്നും പണിതീരാത്ത വീടുപോലെ
നമ്മുടെ ഹൃദയത്തെ അനുഗമിക്കുന്നു
കാല്പ്പനികതയുടെ കുടമുല്ലപ്പൂവള്ളികളില്‍
കുരുങ്ങിപ്പോകുന്ന കുരുവിക്കൂടുപോലെ നാം
ശേഷിക്കുകയും ചെയ്യുന്നു .
എന്നും പണിതീരാത്ത വീടുപോലെ
നമ്മുടെ ഹൃദയത്തെ അനുഗമിക്കുന്നു
കാല്പ്പനികതയുടെ കുടമുല്ലപ്പൂവള്ളികളില്‍
കുരുങ്ങിപ്പോകുന്ന കുരുവിക്കൂടുപോലെ നാം
ശേഷിക്കുകയും ചെയ്യുന്നു .
കൂട്ടിലെക്കിളിയെ തുറന്നു വിടുമ്പോള്‍
ആകാശമോ അതിന്‍റെ കിളിക്കൂട്ടമോ
അപരിചിതമെന്നപോലെ അതിനെ
കടന്നുപോകുന്നല്ലോ ,
പ്രണയത്തില്‍ നിന്നും ഉണരുമ്പോള്‍
ദാഹിക്കുന്ന വേനലുള്ള തൊണ്ടക്കുഴികളുമായി
കണ്ണുവരണ്ടിരിക്കുന്നല്ലോ നമ്മളും !
ആകാശമോ അതിന്‍റെ കിളിക്കൂട്ടമോ
അപരിചിതമെന്നപോലെ അതിനെ
കടന്നുപോകുന്നല്ലോ ,
പ്രണയത്തില്‍ നിന്നും ഉണരുമ്പോള്‍
ദാഹിക്കുന്ന വേനലുള്ള തൊണ്ടക്കുഴികളുമായി
കണ്ണുവരണ്ടിരിക്കുന്നല്ലോ നമ്മളും !
നീട്ടിപ്പിടിച്ച നീളന്‍ വേവലാതികളുമായി
പ്രണയമടര്‍ന്ന ഹൃദയമപ്പോള്‍ ജീവിതത്തെ
ഞെരുക്കിക്കൊണ്ടിരിക്കും
ആത്മാവിന്‍റെ സുഗന്ധങ്ങളില്‍ അവ
മായം കലര്‍ത്തുകയും
വിഷാദത്തിന്റെ മുഖച്ഛായയില്‍ നമ്മെ
ഞെളുക്കിഎടുക്കുകയും ചെയ്യും .
പ്രണയമടര്‍ന്ന ഹൃദയമപ്പോള്‍ ജീവിതത്തെ
ഞെരുക്കിക്കൊണ്ടിരിക്കും
ആത്മാവിന്‍റെ സുഗന്ധങ്ങളില്‍ അവ
മായം കലര്‍ത്തുകയും
വിഷാദത്തിന്റെ മുഖച്ഛായയില്‍ നമ്മെ
ഞെളുക്കിഎടുക്കുകയും ചെയ്യും .
പ്രണയം
ചുറ്റുമുള്ളതെല്ലാം പ്രിയപ്പെട്ടപ്പെട്ടതാക്കുന്നു .
കാറ്റോ കടലോ കുഞ്ഞു പൂവോ കാക്കപ്പറക്കലോ
സ്നേഹപ്പുല്ലോ സ്വര്‍ഗ്ഗം കൊണ്ടുവരുന്നു .
പ്രണയം പറിഞ്ഞു പോകുമ്പോഴൊക്കെയും
ചോരവിയര്‍ക്കുന്ന ഉടലുകളുമായി
നീറുന്നു നാം നിരന്തരം .
ചുറ്റുമുള്ളതെല്ലാം പ്രിയപ്പെട്ടപ്പെട്ടതാക്കുന്നു .
കാറ്റോ കടലോ കുഞ്ഞു പൂവോ കാക്കപ്പറക്കലോ
സ്നേഹപ്പുല്ലോ സ്വര്‍ഗ്ഗം കൊണ്ടുവരുന്നു .
പ്രണയം പറിഞ്ഞു പോകുമ്പോഴൊക്കെയും
ചോരവിയര്‍ക്കുന്ന ഉടലുകളുമായി
നീറുന്നു നാം നിരന്തരം .
നോക്കൂ , ഈ കടുകു പാടങ്ങള്‍ക്കു നടുവില്‍
ഒരു ഇരുണ്ടപെണ്‍കുട്ടി ചിരിക്കുന്നു
അവളുടെ മുടിപ്പിന്നലിന്നറ്റത്തെ
ഒരിളം നീലപ്പൂവിന്‍റെ ചന്തം പോലെയവള്‍
ചുണ്ടിളക്കുന്നു
അതെ,
ആത്മാവില്‍ പ്രണയം കൊണ്ടെന്നപോലെ
അവള്‍ ചിരിക്കുന്നു .
ഒരു ഇരുണ്ടപെണ്‍കുട്ടി ചിരിക്കുന്നു
അവളുടെ മുടിപ്പിന്നലിന്നറ്റത്തെ
ഒരിളം നീലപ്പൂവിന്‍റെ ചന്തം പോലെയവള്‍
ചുണ്ടിളക്കുന്നു
അതെ,
ആത്മാവില്‍ പ്രണയം കൊണ്ടെന്നപോലെ
അവള്‍ ചിരിക്കുന്നു .
എത്ര മധുരമീ സത്യം ,
പ്രണയം കൊണ്ട് നിറഞ്ഞ
തായ് വേരുകളുടെ ആനന്ദം
സമൃദ്ധമായ് ചില്ലകളെ
ആകാശത്തിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍
ജീവിതം അതിന്‍റെ ഇണപ്പക്ഷികളുമായി
അതില്‍ ചേക്കേറുന്നു എന്നത് !
പ്രണയം കൊണ്ട് നിറഞ്ഞ
തായ് വേരുകളുടെ ആനന്ദം
സമൃദ്ധമായ് ചില്ലകളെ
ആകാശത്തിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍
ജീവിതം അതിന്‍റെ ഇണപ്പക്ഷികളുമായി
അതില്‍ ചേക്കേറുന്നു എന്നത് !
അപ്പോഴും ഇപ്പോഴും
പ്രണയം കൊണ്ട് വിശുദ്ധരും
അശുദ്ധരുമാക്കപ്പെട്ടവരുടെ ശ്വാസങ്ങള്‍
പ്രണയം കൊണ്ട് മുറികൂടുകയും
മുറിവേല്‍ക്കുകയും ചെയ്തവരുടെ പ്രതിരൂപങ്ങള്‍
ഒരേ ഭൂമിയിലങ്ങനെ
ചിതറിപ്പോകുകയും ഇടകലരുകയും
ചെയ്തുകൊണ്ടേയിരിക്കുന്നു .
പ്രണയം കൊണ്ട് വിശുദ്ധരും
അശുദ്ധരുമാക്കപ്പെട്ടവരുടെ ശ്വാസങ്ങള്‍
പ്രണയം കൊണ്ട് മുറികൂടുകയും
മുറിവേല്‍ക്കുകയും ചെയ്തവരുടെ പ്രതിരൂപങ്ങള്‍
ഒരേ ഭൂമിയിലങ്ങനെ
ചിതറിപ്പോകുകയും ഇടകലരുകയും
ചെയ്തുകൊണ്ടേയിരിക്കുന്നു .
വീണ്ടും ഒരു രാവതിന്റെ ആകാശത്ത്
നക്ഷത്ര വിളക്കുകള്‍ തെളിയിച്ചു വരുമ്പോള്‍
ഞാനെന്‍റെ പ്രണയത്തിന്‍റെ ഗ്രന്ഥം തുറന്നടയ്ക്കുന്നു
പിന്നെയാ ഉറക്കത്തെ
അപ്പോള്‍ വിടര്‍ന്ന മുല്ലമണം ചേര്‍ത്ത്
മെടെഞ്ഞെടുക്കുന്നു .
നക്ഷത്ര വിളക്കുകള്‍ തെളിയിച്ചു വരുമ്പോള്‍
ഞാനെന്‍റെ പ്രണയത്തിന്‍റെ ഗ്രന്ഥം തുറന്നടയ്ക്കുന്നു
പിന്നെയാ ഉറക്കത്തെ
അപ്പോള്‍ വിടര്‍ന്ന മുല്ലമണം ചേര്‍ത്ത്
മെടെഞ്ഞെടുക്കുന്നു .
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "