Labels

6.13.2019

നിഴലുകളില്‍ ഒരാള്‍



നിഴലുകളില് ഒരാള്
_____________________

ഞാനെന്റെ 
വിഷാദത്തിന്റെയും 
ഉന്മാദങ്ങളുടെയും അമ്മവീടാണ്.
അതിന് ഒളിച്ചും പതുങ്ങിയും 
സന്തോഷംവന്നു പോകുന്ന 
ഓടിന്റെ വിടവ്
സങ്കടങ്ങൾ ചോരുന്ന മേൽക്കൂര
ഉച്ചിയിലെപ്പോഴും 
അണയാത്ത സൂര്യന് 
മേശമേല് മുടങ്ങാതെ വിളമ്പുന്ന 
മൌനത്തിന്റെ കനപ്പന് കഷായം
ഉപ്പുനീര് തൊടുകറികള്
ആകാശം ആര്ത്തു പാടിയപ്പോള് എല്ലാം 
കരകവിഞ്ഞിരുന്നൊരു പുഴയായിരുന്നു 
എന്റെ ദേശം .
അതില് 
ജലത്തിന്റെ തൂവലുള്ള മത്സ്യങ്ങള് 
കാലത്തെ ധ്യാനിക്കുന്ന വെള്ളാരന്മ്മാര്
കാട്തൊട്ട് കടല്തൊട്ട് കടന്നുപോകുന്ന കാറ്റ്
ഇലകളെയും പൂക്കളെയും നേദിച്ചു
വേരുകൊണ്ട് അപ്പുറം ഇപ്പുറം തൊട്ട് മരങ്ങള്
ഞാനോ 
ഞൊറികളുള്ള ഒരു ഭാഷ 
കൈവശം സൂക്ഷിച്ചിരുന്നില്ല 
ഒരു സ്ഫടികജാലകം പോലെ 
എന്റെ ഉള്ളം നിഴലും നിറങ്ങളും 
സ്വന്തമാക്കിയിരുന്നുമില്ല .
ഇനിയെന്റെ സത്യങ്ങളില്
നിങ്ങളുടെ നാവുകള് കൊണ്ട്
വീണ്ടും ആണിയടിക്ക് .
ഞാനിതാ
നിലാവത്ത്
ബുദ്ധനോട് മിണ്ടുന്ന ഒരു പക്ഷിയുടെ
ഒച്ചയെ ധ്യാനിക്കുവാന്
എന്നില് നിന്നും പുറപ്പെടുന്നു 🧜‍♀️
_____________________________________
ചിത്രഭംഗി : Ajan R Nair

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "