Labels

3.08.2019

പുതുവേനല്‍




മഞ്ഞുകാലം തീര്‍ന്നു പോകവേ
തണുപ്പിന്‍റെ തൂവലുകള്‍ പൊഴിഞ്ഞുപോയ
ഒരു പക്ഷിയെപ്പോലെയീ മരുഭൂമി
മഞ്ഞൂര്‍ന്നു പോകുന്നൊരീ വഴികളില്‍ 
ബാക്കിയായ
എന്‍റെ വയലറ്റ് പൂക്കള്‍ക്കും ചീരപ്പച്ചകള്‍ക്കും
തക്കാളിമഞ്ഞകള്‍ക്കും
തുളസിപ്പൂക്കള്‍ക്കും ഇപ്പോള്‍
പുതു വേനലിന്‍റെ വെയില്‍മണം !

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "