മഞ്ഞുകാലം സൂര്യനെ
ഒരു കുഞ്ഞുപൂവുപോലെ
മുടിയില് ചൂടുന്നു !
മുടിയില് ചൂടുന്നു !
ഞാനെന്റെ കടവിലൊരു
നിലാവിനെ യഴിച്ചു കെട്ടുന്നു
തുറന്നിട്ട ജനാലക്കരികെ
ഉപേക്ഷിച്ച പിച്ചളച്ചായപ്പാത്രത്തില്
കുരിവികള്ക്ക് വെള്ളം നിറയ്ക്കുന്നു
ഉള്ളിച്ചെടി പൂത്ത് നിന്നതില് നിന്നൊരു
പൂവിറുത്ത്
നീര്ത്തിളക്കത്തിന് കവിളില് തൊടുന്നു
നാലഞ്ചു ചീരപ്പൂ കൊണ്ടതില്
ഒരു വസന്തത്തെയും
അതിന്റെ കുഞ്ഞുങ്ങളെയും
തുറന്നു വക്കുന്നു .
വെയിലുറങ്ങും നേരങ്ങളില് ഞാന്
ചോളവിത്തുകള് പൊരിക്കുന്നു
ജല്ത്തിഹേ ജിസ്കേലിയെ
മൂളിമൂളി
കടും ചായ ഊതിക്കുടിക്കുന്നു
ഗോതമ്പുമാവില് ചക്കരകൂട്ടിക്കുഴ്ച്ചു
ചുട്ടെടുക്കുന്നു .
നിലാവിനെ യഴിച്ചു കെട്ടുന്നു
തുറന്നിട്ട ജനാലക്കരികെ
ഉപേക്ഷിച്ച പിച്ചളച്ചായപ്പാത്രത്തില്
കുരിവികള്ക്ക് വെള്ളം നിറയ്ക്കുന്നു
ഉള്ളിച്ചെടി പൂത്ത് നിന്നതില് നിന്നൊരു
പൂവിറുത്ത്
നീര്ത്തിളക്കത്തിന് കവിളില് തൊടുന്നു
നാലഞ്ചു ചീരപ്പൂ കൊണ്ടതില്
ഒരു വസന്തത്തെയും
അതിന്റെ കുഞ്ഞുങ്ങളെയും
തുറന്നു വക്കുന്നു .
വെയിലുറങ്ങും നേരങ്ങളില് ഞാന്
ചോളവിത്തുകള് പൊരിക്കുന്നു
ജല്ത്തിഹേ ജിസ്കേലിയെ
മൂളിമൂളി
കടും ചായ ഊതിക്കുടിക്കുന്നു
ഗോതമ്പുമാവില് ചക്കരകൂട്ടിക്കുഴ്ച്ചു
ചുട്ടെടുക്കുന്നു .
ഒരപ്പൂപ്പന് താടിവിത്തുപോലെ
ഈ കാലം അകന്നകന്നു പോകവേ
മഞ്ഞിച്ച ഇലകളും താഴ്ത്തി
വിരുന്നുകാരൊക്കെ യാത്ര ചോദിക്കുന്നു .
ചുവന്ന ആകാശത്തെയും
അതില് ചലിക്കുന്ന
കടല്കാക്കകളെയും കാണാതാകുന്നു .
എന്റെ സന്തോഷത്തിന്റെ പതാകകളും
വേനലിന്റെ തൊടിയിലെ
നട്ടുച്ചപോലെയപ്പോള്
മൌനമാകുന്നു .
🍂🍃🍃🍃🍃🍃🍃🍃🍃🍂
ചായപ്പാത്രത്തില് വെള്ളം ഒഴിച്ച് പൂപറിച്ചിട്ടു പോട്ടം എടുത്തത് ഞാന്
ഈ കാലം അകന്നകന്നു പോകവേ
മഞ്ഞിച്ച ഇലകളും താഴ്ത്തി
വിരുന്നുകാരൊക്കെ യാത്ര ചോദിക്കുന്നു .
ചുവന്ന ആകാശത്തെയും
അതില് ചലിക്കുന്ന
കടല്കാക്കകളെയും കാണാതാകുന്നു .
എന്റെ സന്തോഷത്തിന്റെ പതാകകളും
വേനലിന്റെ തൊടിയിലെ
നട്ടുച്ചപോലെയപ്പോള്
മൌനമാകുന്നു .
🍂🍃🍃🍃🍃🍃🍃🍃🍃🍂
ചായപ്പാത്രത്തില് വെള്ളം ഒഴിച്ച് പൂപറിച്ചിട്ടു പോട്ടം എടുത്തത് ഞാന്
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "