ഭൂമിയുടെ നെഞ്ചിലൊരു
വിഷാദത്തിന്റെ കുടുക്ക നിറഞ്ഞിരിക്കുന്നു
അതിന്‍റെ വസന്തങ്ങളില്‍ നിന്നും
പച്ചയുടെ ചിരി എന്നോ
കുന്നിറങ്ങി കാടിറങ്ങിപ്പോയിരിക്കുന്നു .
ആകാശത്തിന്‍റെ തുള്ളികള്‍
ആഴങ്ങളില്‍ നിന്നുപോലും
ധൂര്ത്തടിക്കപ്പെട്ടിരിക്കുന് നു .
കൊടുമുടിയില്‍ നിന്നും
മഞ്ഞിറങ്ങിപ്പോയ പോലെ
ആരോ ഇറങ്ങിപ്പോയിരിക്കുന്നു .
ഭൂമിയുടെ ഉടയോന്‍
പച്ചകത്തിച്ചു വച്ച ഓരോ ഇടങ്ങളെ
കെടുത്തുന്ന അഗ്നി
എന്റെയും നിന്റെയും
കയ്യില്‍ പറ്റിയിരുന്നു .
______________________________
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "