Labels

2.06.2019

പലതുകള്‍



ഈ വഷളന് ഏകാന്തതയ്ക്ക് 
രണ്ടു കുണുക്കിട്ടു കൊടുക്കണം
ആടിയാടിയിരിക്കട്ടെ അതിന്റെ 
വിരസ കൂര്മ്മുഖത്തിന്നിരുവശം😜
_____________________________
ഒരിടത്ത് നാം
ഉടലുകൊണ്ട്‌ ഉറങ്ങിയിരിക്കുന്നു
മറ്റൊരിടത്ത്
മനസ്സുകൊണ്ട് ഉണര്ന്നിരിക്കുന്നു
പാതിയുണരുമ്പോള്
പലബോധങ്ങളില്
സ്വയം മറന്നു വയ്ക്കുന്നൊരാളെ
സ്വപ്നം എന്ന് ഞൊടിയിടനേരം
ഓര്ത്തുവയ്ക്കുന്നു 🥴
____________________
മുള്ള് കാണുമ്പോള് സങ്കടപ്പെടുകയും 

പൂവ് കാണുമ്പോള്പുഞ്ചിരിക്കുകയും ചെയ്യുന്ന 
നിമിഷങ്ങളുടെ ദൈര്ഘ്യമാണ് 
പലപ്പോഴും നമ്മുടെയൊക്കെ 
പ്രാര്ത്ഥനകള് 🧞‍♂️
_______________________
ചിലനേരം
ഒരു തുള്ളി സ്നേഹം മതി
മുറികൂടും , അകം തെളിയും .
ആകെത്തളിര്ക്കും.🥰

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "