Labels

12.18.2018


സ്നേഹിക്കാനാരുമില്ലെന്ന്
നൂറ്റി ഒന്‍പതാമത്തെ പ്രാവശ്യവും
സ്വയം ഒളിച്ചിരിക്കുകയായിരുന്നു ഞാന്‍
പിന്നെയതിന്റെ ഉച്ചയില്‍
ആരുമില്ലെന്ന ആ 
നീളന്‍ സങ്കടം കുരുക്കി
അതിലിരുന്ന് ആയത്തിലാടുന്നു
തുഞ്ചത്തെത്തി പൊട്ടിപ്പോകുന്ന
അതിന്‍റെ
ഒരറ്റവും കൊണ്ട് പിന്നെയും
ജീവിതത്തിലേയ്ക്ക്
ഒറ്റ നടത്തമാണ് ,
എനിക്കുള്ള നിങ്ങളുടെ തെമ്മാടിക്കുഴി
ഊഹാപോഹങ്ങളുടെയാ
ചതുരന്‍ ചിരിയുമായി
ഒരു ബിനാലെയായി
കാത്തുകിടക്കട്ടെ .
എന്‍റെ ഹൃദയത്തില്‍
നിങ്ങള്‍ ആരെയും തേടേണ്ടതില്ല
ഉപേക്ഷിക്കപ്പെട്ട ഒരു തേനീച്ചക്കൂടല്ലാതെ
മറ്റൊന്നും കണ്ടെടുക്കാനാകാതെ
നിങ്ങളുടെ മുറുമുറുപ്പുകള്‍‍
പിരിഞ്ഞു പോകുക മാത്രം ചെയ്യും .
ജീവിതമിങ്ങിനെ
വാരിയെടുത്ത് മടിയില്‍ക്കിടത്തുമ്പോള്‍
കണ്ണുതുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന
ഒരു പാവക്കുട്ടിയെന്നപ്പോലെ ഞാന്‍
വയസ്സേറാത്ത ഒരു മനസ്സും കൊണ്ട്
വെള്ളാരംകല്ലുകള്‍ തെളിഞ്ഞു കാണുന്ന
ഇളംപച്ച നദി കടന്നു പോകുന്നു .
_______________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "