Labels

9.24.2018

ദൈവാംശം


ദൈവം എന്ന് 
കവിതയില് എഴുതുമ്പോഴെല്ലാം 
അതൊരു പ്രാര്ത്ഥന ആയിരുന്നു .
ദൈവത്തോടോ എന്നോടോ എന്നുള്ള 
ഒറ്റ സംശയം മാത്രമായിരുന്നു 
അതിന്റെ തെളിവിന്റെ ഒരറ്റം . 

ഓരോ പകലുകള് അസ്തമിക്കുമ്പോഴും
ദേവാലയയമണികള് മുഴങ്ങുന്നു
ഒരു മനുഷ്യനസ്തമിക്കുമ്പോള്
അവന്റെ ദൈവവും അവനും
ഒരേ കടലില് താഴ്ന്നു പോകുന്ന
ഇരട്ടകളാകുന്നു .
🐦🐦🐟🐟🐛🐛🐝🐝🐀🐀🐮🐮🐜🐜
ചിത്രമൌനം ഫ്രം മ്മടെ വടക്കുംന്നാഥന്




No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "