Labels

9.11.2018

പ്രളയാനന്തരം

അനന്തരം 
പ്രണയത്തില്‍ നിന്നും ദൈവങ്ങള്‍ 
പുറത്തു കടക്കുമ്പോള്‍ 
പ്രളയപ്പെട്ട ഒരു നാട്ടിലെ 
മതമില്ലാത്ത ജലത്തിനു മുകളില്‍ 
പൊന്തിയുലയുന്ന
ഒരു ചെറു പവിഴമല്ലിമൊട്ടില്‍
പ്യൂപ്പയുണ്ടാക്കിയ ശലഭത്തിന്‍റെ
ഈറന്‍ കുടയുന്ന ആദ്യത്തെയാ
ചിറകനക്കമാകുന്നു 🦋🐛🦋



No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "