ഒരുപിടി മനുഷ്യ കാര്യം
______________________
ഒരു കാലത്തിന്‍റെ
കുന്നുകളിലെയ്ക്കും താഴ്വാരങ്ങളിലേയ്ക്കും
നമ്മുടെ ജീവിതങ്ങളെ ആരോ
അഴിച്ചു വിട്ടിരിക്കുന്നു .
ജലമോ വായുവോ നാം ഭക്ഷിക്കുന്നില്ല ,
ആഗ്രഹങ്ങളെ പലരൂപത്തില്‍
സ്വീകരിക്കുകയാണ് ചെയ്യുന്നത് .
______________________
ഒരു കാലത്തിന്‍റെ
കുന്നുകളിലെയ്ക്കും താഴ്വാരങ്ങളിലേയ്ക്കും
നമ്മുടെ ജീവിതങ്ങളെ ആരോ
അഴിച്ചു വിട്ടിരിക്കുന്നു .
ജലമോ വായുവോ നാം ഭക്ഷിക്കുന്നില്ല ,
ആഗ്രഹങ്ങളെ പലരൂപത്തില്‍
സ്വീകരിക്കുകയാണ് ചെയ്യുന്നത് .
അറിവുള്ളവന്‍റെ ഹൃദയവും
അജ്ഞത ഉള്ളവന്‍റെ ഹൃദയവും
ഒരേപോലെ താളമിടുന്നുണ്ട് .
ഉള്ളിന്റെയുളില്‍ നാം
ബുദ്ധനും സിദ്ധാര്‍ത്ഥനും കൂടിയാണ് ,
പലപ്പോഴും ഒരാളെ ഉള്ളിലിരുത്തി
മറ്റൊരാള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു
എന്നുമാത്രം .
അജ്ഞത ഉള്ളവന്‍റെ ഹൃദയവും
ഒരേപോലെ താളമിടുന്നുണ്ട് .
ഉള്ളിന്റെയുളില്‍ നാം
ബുദ്ധനും സിദ്ധാര്‍ത്ഥനും കൂടിയാണ് ,
പലപ്പോഴും ഒരാളെ ഉള്ളിലിരുത്തി
മറ്റൊരാള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു
എന്നുമാത്രം .
വിവേകം എന്നത് ആരും
തുലാസ്സില്‍ അളന്നിട്ടു തരുന്ന ഉപ്പുകല്ലുകള്‍ അല്ല ,
വികാരങ്ങളുടെ ഉച്ചിയില്‍ നിന്നും ഒരുവന്‍
പതിര് ചേറ്റിയൊഴിയുമ്പോള്‍
ഒരുപിടി മനുഷ്യന്‍ എപ്പോഴും ബാക്കിയാകും .
തുലാസ്സില്‍ അളന്നിട്ടു തരുന്ന ഉപ്പുകല്ലുകള്‍ അല്ല ,
വികാരങ്ങളുടെ ഉച്ചിയില്‍ നിന്നും ഒരുവന്‍
പതിര് ചേറ്റിയൊഴിയുമ്പോള്‍
ഒരുപിടി മനുഷ്യന്‍ എപ്പോഴും ബാക്കിയാകും .
ജീവിതത്തില്‍ ഓരോ വളവിലും തിരിവിലും
നമ്മോടുള്ള ഇഷ്ട്ടങ്ങൾ മാത്രമാണ്
പലതായ് പലരായ് പകുത്ത് നാം ,
ചേർത്ത് പിടിക്കുന്നത്..
ഒരുണ്ട നൂലുപോലെ നമ്മുടെ വഴികൾ
ഉരുണ്ടു പോകുന്നു ,
ചിലപ്പോ കടും കെട്ടാകുന്നു.
വെറും കെട്ടുകൾ അഴിഞ്ഞു പോകും
കടുംകെട്ടിൽ ബാക്കിയാകുന്നവ
അവനെ അനുഗമിക്കുകയും
പൂരിപ്പിക്കുകയും ചെയ്യും .
നമ്മോടുള്ള ഇഷ്ട്ടങ്ങൾ മാത്രമാണ്
പലതായ് പലരായ് പകുത്ത് നാം ,
ചേർത്ത് പിടിക്കുന്നത്..
ഒരുണ്ട നൂലുപോലെ നമ്മുടെ വഴികൾ
ഉരുണ്ടു പോകുന്നു ,
ചിലപ്പോ കടും കെട്ടാകുന്നു.
വെറും കെട്ടുകൾ അഴിഞ്ഞു പോകും
കടുംകെട്ടിൽ ബാക്കിയാകുന്നവ
അവനെ അനുഗമിക്കുകയും
പൂരിപ്പിക്കുകയും ചെയ്യും .
മരണം എന്നപോലെത്തന്നെ
ഓരോ യാത്രയിലും നാം ആദ്യത്തെ സഞ്ചാരിയല്ല
മറ്റൊരാളുടെ യാത്രകളിലൂടെ നാം
നടന്നു പോകുക മാത്രമാണ് ചെയ്യുന്നത് ,,,
നമുക്ക് മുന്‍പേ ആരൊക്കെയോ ആ വഴികള്‍
കടന്നു പോയിരിക്കുന്നു .
ഓരോ യാത്രയിലും നാം ആദ്യത്തെ സഞ്ചാരിയല്ല
മറ്റൊരാളുടെ യാത്രകളിലൂടെ നാം
നടന്നു പോകുക മാത്രമാണ് ചെയ്യുന്നത് ,,,
നമുക്ക് മുന്‍പേ ആരൊക്കെയോ ആ വഴികള്‍
കടന്നു പോയിരിക്കുന്നു .
ഓരോ ഉരുളയുരുട്ടുംമ്പോഴും
മണ്ണിന്‍റെ രഹസ്യങ്ങള്‍ അറിയുന്ന ഒരുവനേക്കാള്‍
ഒട്ടും മുകളിലല്ല താനെന്ന്
ഉയരങ്ങളുടെ ലഹരികള്‍ നിന്നില്‍ നിന്നും
മറച്ചു പിടിക്കാതിരിക്കട്ടെ .
________________________
മണ്ണിന്‍റെ രഹസ്യങ്ങള്‍ അറിയുന്ന ഒരുവനേക്കാള്‍
ഒട്ടും മുകളിലല്ല താനെന്ന്
ഉയരങ്ങളുടെ ലഹരികള്‍ നിന്നില്‍ നിന്നും
മറച്ചു പിടിക്കാതിരിക്കട്ടെ .
________________________
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "