ജീവിതം തുളുമ്പുമ്പോള്‍
കണ്ണീരെന്നും ആനന്ദമെന്നും രണ്ടു പേരിടുന്നു .
ചുണ്ടിലെ പാതയില്‍
കരച്ചിലോ ചിരിയോ കൊളുത്തിയിട്ട
ഒരു സൈക്കിള്‍ മണിയടി കടന്നുപോകുന്നു .
കാലത്തിന്‍റെ കാല്‍വേഗങ്ങളെ ,
കടന്നുപോകൂ നിങ്ങളീ
ജീവിതത്തിന്‍റെ പാല്‍മൊന്തയില്‍
നാരങ്ങ നീരിറ്റിക്കാതെ
🌬️🌬️🌬️🌬️🌬️🌬️🌬️🌬️🌬️🌬️🌬️
2) അകമേ മഴയാണ് നിറയെ
പുറമേ ചിരിയാണ് വെറുതെ
പുറമേ മഴയും അകമേ ചിരിയും
ഉള്ളോരാളെ നോക്കിയിരുപ്പാണ്
അകംപുറം വച്ചുമാറാന്‍ .
🧐🧐🧐🧐🧐🧐🧐🧐🧐🧐
3) നിറഞ്ഞ വെളിച്ചത്തിലും
വീട് കാണാതിരിക്കെ
ഇരുളും മുന്‍പേ നാം നമ്മെ
പരസ്പരം
ഒളിപ്പിച്ചുവയ്ക്കുന്നു .
💗💗💗💗💗💗💗💗💗💗💗
4) എല്ലാവരും അവനവനില്‍ തന്നെ
ബന്ധനസ്ഥരാണ് .
അതില്‍ നിന്നും ഒന്ന് കുടഞ്ഞു നോക്കുമ്പോള്‍
പ്രണയവും ഇഷ്ടവും സ്നേഹവും
അളവില്‍ കൂടിയും കുറഞ്ഞും ഇരിക്കുന്ന
ഓരോ പാത്രങ്ങളില്‍ ചെന്ന് വീഴുന്നു .
ഇഷ്ടവും ഇഷ്ടക്കേടുകളും
ഒരിത്തിരി നേരം ആസ്വദിക്കുന്നു ,
വീണ്ടും അസ്വസ്ഥരായിമൂളിപ്പറക്കുന്ന
ആ പ്രാണികളാകുന്നു .
🧘♀️🧘♀️🧘♀️🧘♀️🧘♀️🧘♀️🧘♀️🧘♀️🧘♀️🧘♀️🧘♀️
എനിക്കെന്‍റെ ഭ്രാന്തിന്‍റെ കിലുക്കം മതി
ഉള്ളിന്‍റെയുള്ളിലും മനുഷ്യനുള്ലൊരു
മതമായാല്‍ മതി 🤲🤲🤲🤲
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "