Labels

4.17.2018

അറേബ്യന്‍ ചാറ്റല്‍ മഴ

Sony Dith is meeting അറേബ്യന്‍ ചാറ്റല്‍ മഴ !
നീലവിരിപ്പുകളോ ചിത്രപ്പണികളോ വിശാലതയോ ഇല്ലാത്ത ഒരു ചില്ലുജനാലയ്ക്കിപ്പുറം നിന്ന് മഴയുടെ ഉടലിനെ കാണുന്നു .ഇത്തിരി കിളിചിലപ്പുകള്‍ മഴ നനഞ്ഞ് വായുവിലൂടെ ശരം തൊടുക്കുന്നു . പുതുമഴയുടെ ഗന്ധം മണല്‍തിണര്‍ത്തതാണ് മണ്ണ് നനയുന്നതിനെക്കാള്‍ വീര്യം കുറഞ്ഞ് മരുഭൂമിയില്‍ പരക്കുന്ന ഒന്ന്.ലോലമായ ചാരമേഘങ്ങളുടെ മേലാപ്പുമായി ആകാശം ദിവസമുണരും മുന്‍പേ അതിനുമീതെ നിവര്‍ന്നു കിടക്കുന്നുണ്ടായിരുന്നു. വികാരങ്ങള്‍ ഇല്ലാത്ത നഗരവും തെരുവുകളും അതിന്‍റെ ചതുരന്‍ കണ്ണുകള്‍ മിഴിച്ചു പിടിച്ച് അനക്കമില്ലാതെ നനയുകയാണ്‌.അറേബ്യയുടെ
മണല്‍ദേഹം വീണ്ടും അതിന്‍റെ ഭ്രാന്തന്‍ വേവുകാലത്തിലേയ്ക്ക് മടങ്ങുവാന്‍ കോട്ടുവായിട്ടു കൊണ്ട് മൂരിനിവരുന്ന ദിവസത്തിലിരുന്നു ഓര്‍മ്മകളുടെ മേശപ്പുറത്തു ചമ്രം പടിഞ്ഞ് തനിയെ കാപ്പിച്ചൂട് പകുക്കുകയാണ് .
🌧️🌧️🌧️🌧️🌧️🌧️🌧️



No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "