ഒന്നുമില്ല ഒന്നുമില്ലെന്ന് നീ
ആവര്‍ത്തിക്കുമ്പോള്‍
രണ്ടുണ്ട് കാര്യമെന്ന്
ഞാനതില്‍ നിന്നും
ചേര്‍ത്തു കേള്‍ക്കുന്നു .
💗💗💗💗💗💗💗💗💗💗💗
നടന്നു പോകേണ്ട ദൂരങ്ങളിലൂടെ
ഓടിപ്പോകുകയും
ഓടിക്കടക്കേണ്ട ദൂരങ്ങളിലൂടെ
അലസമായ് നടന്നുപോകുകയും
ചെയ്യുന്നതുകൊണ്ടാണ്
ഈ ജീവിതം
വേറാരുടെയോതെന്ന്
എനിക്കും നിനക്കും ഇടയ്ക്കിടെ
ഇഷ്ടക്കേട് തോന്നുന്നത് .
🤢🤢🤢🤢🤢🤢🤢🤢🤢🤢🤢🤢
ആകാശം
വെളിച്ചം കൊണ്ട് ധ്യാനിക്കുമ്പോള്‍
നമ്മുടെ ഉടുപ്പുകളില്‍
വിയര്‍പ്പിന്റെ ഭൂപടം തെളിയുന്നു .
ഉള്ളില്‍ കൊടുംവേനല്‍ തിമിര്‍ക്കുമ്പോള്‍
നമുക്ക് മരണം ദാഹിക്കുന്നു .
😢😢😢😢😢😢😢
ഓരോ ഏകാന്തതകളും നിറയെ
നാം നമ്മെത്തന്നെ
പകുത്തുവയ്ക്കുന്ന
ഒരാള്‍ക്കൂട്ടമാണ്
🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️
ഒരു മാറ്റവും നമ്മെ
അധികനാൾ സന്തോഷിപ്പിക്കുന്നില്ല..
ജീവനുള്ള മരവിപ്പുകളും കൊണ്ട്
മനുഷ്യര്‍ ഇടക്കിടെ കടന്നുപോകുന്ന
തുരങ്കമുണ്ട് .
🚂🚂🚂🚂🚂🚂🚂🚂🚂🚂🚂
ചാരമായിരുന്നവയ്ക്ക് മീതെ
ഒരിക്കലൊരു മഴപെയ്യും
മുദ്രാവാക്യങ്ങള്‍ പോലെ
ചില പച്ചപ്പുകള്‍
രണ്ടിലകള്‍ ഉയര്‍ത്തി നില്‍ക്കും .
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "