3.27.2018

ചൂണ്ടു വിരലും പിന്നെയാ മൂന്നു വിരലും1)ചൂണ്ടു വിരലും പിന്നെയാ മൂന്നു വിരലും 
*****************************
അപരന്‍റെ ദുഖവും 
അവനവന്‍റെ സന്തോഷവും 
ഒരേപോലെ ആഘോഷിക്കുന്ന കാലമാണ് 
ജീവിതത്തിന്‍റെ അര്‍ത്ഥങ്ങളെല്ലാം 
ഒരു ഞൊടികൊണ്ട് മാറും എന്നതെത്ര കണ്ടിട്ടും 
പഠിക്കാത്ത അരണ മനുഷ്യര്‍ .
2) മേ(മോ)ശപ്പുറം 
*********************
ഇന്ന് വിരല്‍ത്തുമ്പില്‍ 
ലോകം ചുറ്റി വന്നിരിക്കുന്നു 
നുണയും നേരും ,
എച്ചിലും ഏമ്പക്കവും 
പല്ലുകുത്തിയും
ഒരെപാത്രത്തില്‍ വിളമ്പിവച്ച് 
നാമിരിക്കുന്നു .
3) സ്വാഭാവികം 
*****************
എന്‍റെ തൊടിയില്‍ അയല്‍ക്കാരന്റെ 
ആട്ടിങ്കുട്ടി കയറൂരി വന്നിരിക്കുന്നു 
ഞങ്ങളുടെ അതിരില്‍ ഒരു മരം
ഉടമസ്ഥനില്ലാതെ വളര്‍ന്നു പോയിരിക്കുന്നു, 
അവനു നേരെ നീട്ടാന്‍ സഹിഷ്ണുതയോ 
ശാന്തമായ വാക്കുകളോ എന്‍റെ കയ്യിലില്ല 
മാപ്പില്ലാത്ത അപരാധങ്ങള്‍ക്ക് 
ഇനി ശിക്ഷവിധിച്ച് 
ശത്രുവെന്ന് മതില്‍ കെട്ടുക തന്നെ ചെയ്യും.
4) മാറ്റം 
********
ശാന്തത അതിന്‍റെ ചമയങ്ങളുമായി 
മനുഷ്യനില്‍ നിന്നും പടിയിറങ്ങിയിരിക്കുന്നു ,
അശാന്തി അതിന്‍റെ മുഷിവുടുത്ത് വാളുമേന്തി
അടുത്തു വരുന്നതിന്‍റെ ആരവം കേള്‍ക്കൂ !

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "