3.27.2018

പ്രണയത്തില്‍ രണ്ടുപേര്‍
പ്രണയമേ കൈകോര്‍ത്തു 
നാമീ തീരത്തു നില്ക്കവേ
വെള്ളത്തേക്കാള്‍ 
വെളിച്ചം നിറഞ്ഞു തിളങ്ങുന്നു
പുഴയുടെ ഹൃദയത്തില്‍ ,
ഗ്രീഷ്മ ഗൌരവത്തിന്‍ 
ചൂടൂതിയാറ്റി നാം മടങ്ങുമ്പോള്‍ 
ചുറ്റിലും നിറയുന്നൊരു സായന്തനം 
മലര്‍ക്കെപ്പിളര്‍ത്തിവച്ചൊരു 
താമരച്ചക്കതന്‍ ചുളകള്‍ പോലെ !No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "