Labels

3.27.2018

സഖാവ് പ്രണയം



പ്രണയം ഒരു സഖാവാണ്
അത് നടത്തിയ വിപ്ലവങ്ങൾക്ക് കണക്കില്ല
അതിന്റെ രക്തസാക്ഷികളെ വിരലിലെണ്ണിത്തീരില്ല.
അതിന്റെ പതാകച്ചുവപ്പ് 
അതിന്റെ മുദ്രാവാക്യങ്ങൾ
തലയിലേറ്റി നില്ക്കുന്നു,
പൂവാകള്‍ ചെമ്പരത്തികള്‍ 
പ്രണയം
കാലങ്ങൾ കവിഞ്ഞ് കവിഞ്ഞ്
നമ്മളും ഹൃദയത്തിലേന്തി നില്ക്കുന്നൊരാ
കടുംചുവപ്പുള്ള കടൽത്തിര 💜❤️💜
___________________
ബൈ ദി ബൈ പ്രണയം ഒരു രാഷ്ട്രീയവും ഏതോ ഒരു മതവും കൂടിയാണ് 😵🤪🤪😬😬

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "