ഇലകളില്‍ പൂവിടര്‍പ്പാതികളില്‍
മഞ്ഞുകൊണ്ടു തൊട്ടുപോകുന്നു പുലരി
രാത്രിയുടെ ആലിംഗനത്തില്‍ നിന്നൊരു ശലഭം
അതിന്റെ ചിറകുകള്‍ വിടര്‍ത്തി
നാലിതള്‍ പൂവെന്നപോല്‍
ആകാശത്തേക്ക് വിടരുന്നു
രാത്രിയുടെ ആലിംഗനത്തില്‍ നിന്നൊരു ശലഭം
അതിന്റെ ചിറകുകള്‍ വിടര്‍ത്തി
നാലിതള്‍ പൂവെന്നപോല്‍
ആകാശത്തേക്ക് വിടരുന്നു
ഒരു ദിവസം
അതിന്റെ പഴംങ്കുപ്പായം
പതുക്കെ വെളിച്ചത്തിലേയ്ക്ക്
വീണ്ടും എടുത്തുടുക്കുന്നു .
അതിന്റെ പഴംങ്കുപ്പായം
പതുക്കെ വെളിച്ചത്തിലേയ്ക്ക്
വീണ്ടും എടുത്തുടുക്കുന്നു .
മീന്‍മണത്തിന്‍ ചൂണ്ട
മൂക്കില്‍ കൊളുത്തിയൊരു പൂച്ച
പൊട്ടക്കലത്തിന്‍ എളിയില്‍ നിന്നും
പുറത്തേക്ക്മൂരി നിവര്‍ക്കുന്നു .
മൂക്കില്‍ കൊളുത്തിയൊരു പൂച്ച
പൊട്ടക്കലത്തിന്‍ എളിയില്‍ നിന്നും
പുറത്തേക്ക്മൂരി നിവര്‍ക്കുന്നു .
വെയിലോ അതിന്റെ നിറങ്ങളെ
പൂവിലേയ്ക്കും പുഴുവിലേക്കും
ശലഭത്തിലേയ്ക്കും ഇലകളിലേയ്ക്കും
മണ്ണിലെയ്ക്കും ആകാശത്തിലേയ്ക്കും
വെള്ളത്തിലെയ്ക്കും
ജീവനുള്ളതിലേയ്ക്കും ഇല്ലാത്തതിലേയ്ക്കും
വീതിച്ചു കൊടുക്കുന്നു .
പൂവിലേയ്ക്കും പുഴുവിലേക്കും
ശലഭത്തിലേയ്ക്കും ഇലകളിലേയ്ക്കും
മണ്ണിലെയ്ക്കും ആകാശത്തിലേയ്ക്കും
വെള്ളത്തിലെയ്ക്കും
ജീവനുള്ളതിലേയ്ക്കും ഇല്ലാത്തതിലേയ്ക്കും
വീതിച്ചു കൊടുക്കുന്നു .
രാത്രി
നിഴലുകള്‍ ശേഖരിക്കുന്ന
ആ പുരാതന കറുത്തപക്ഷിയുടെ
നിവര്‍ത്തിപ്പിടിച്ചോരാ
മുഴുത്ത ചിറകുകള്‍ .
നിഴലുകള്‍ ശേഖരിക്കുന്ന
ആ പുരാതന കറുത്തപക്ഷിയുടെ
നിവര്‍ത്തിപ്പിടിച്ചോരാ
മുഴുത്ത ചിറകുകള്‍ .
സൂര്യനോ
തന്റെ കുഞ്ഞുങ്ങളെ
തിരഞ്ഞു വരുന്നൊരു
കടല്ക്കിഴവനായ രാജാവ് ,
ഋതുക്കളുടെ കിരീടം തുന്നിനടക്കും
ദൈവത്തിന്‍റെ തുന്നല്‍ക്കാരന്‍ .
തന്റെ കുഞ്ഞുങ്ങളെ
തിരഞ്ഞു വരുന്നൊരു
കടല്ക്കിഴവനായ രാജാവ് ,
ഋതുക്കളുടെ കിരീടം തുന്നിനടക്കും
ദൈവത്തിന്‍റെ തുന്നല്‍ക്കാരന്‍ .
ഭൂമിയുടെ
നെഞ്ചിനുള്ളില്‍ നിറയെ
തീയുടെയും വെള്ളത്തിന്റെയും
മിടിപ്പുകള്‍ .
ജീവനുകളുറങ്ങുന്നതിന്റെയും
ഉണരുന്നതിന്റെയും
നിശബ്ദമായ ശബ്ദങ്ങള്‍
ഉടല്‍പ്പുറം നിറയെ
പ്രിയന്‍ ചുംബിച്ച പല പല കാലങ്ങള്‍ !
നെഞ്ചിനുള്ളില്‍ നിറയെ
തീയുടെയും വെള്ളത്തിന്റെയും
മിടിപ്പുകള്‍ .
ജീവനുകളുറങ്ങുന്നതിന്റെയും
ഉണരുന്നതിന്റെയും
നിശബ്ദമായ ശബ്ദങ്ങള്‍
ഉടല്‍പ്പുറം നിറയെ
പ്രിയന്‍ ചുംബിച്ച പല പല കാലങ്ങള്‍ !
മനുഷ്യനോ,
പോകെപ്പോകെ
അവനവന്‍ ഭൂഗണ്ഡങ്ങളില്‍ നിന്നും
മനുഷ്യഗന്ധവുമായ് കാണാതായെവിടെയോ
ഉറഞ്ഞുപോയൊരു കപ്പലിന്റെ
നിഴലായിരുന്നു .
പോകെപ്പോകെ
അവനവന്‍ ഭൂഗണ്ഡങ്ങളില്‍ നിന്നും
മനുഷ്യഗന്ധവുമായ് കാണാതായെവിടെയോ
ഉറഞ്ഞുപോയൊരു കപ്പലിന്റെ
നിഴലായിരുന്നു .
ഒരു തുള്ളി വെളിച്ചം വീഴുമ്പോള്‍
ആകെ കത്തിപ്പോകുന്നു ഇരുട്ട്,
നഗ്നരാകുന്നു
മരങ്ങള്‍ മലകള്‍
കിളികള്‍
പുഴകള്‍ പുല്‍മേടുകള്‍ പിന്നെ
ഉടുപ്പിട്ട മനുഷ്യര്‍ .
ആകെ കത്തിപ്പോകുന്നു ഇരുട്ട്,
നഗ്നരാകുന്നു
മരങ്ങള്‍ മലകള്‍
കിളികള്‍
പുഴകള്‍ പുല്‍മേടുകള്‍ പിന്നെ
ഉടുപ്പിട്ട മനുഷ്യര്‍ .
കാണാതാകുന്നു ,
ചന്ദ്രവൃത്തം ,നക്ഷത്രപ്പുള്ളികള്‍
ഉം ഉം മൂളിമൂളിപ്പറക്കും പക്ഷികള്‍
പുറകിലൊരുതുള്ളി വെളിച്ചത്തിന്‍
പച്ചയൊട്ടിച്ചു പറക്കും , വിളക്കുകളെ ,
പിന്നെയോ
പകല്‍ കറുത്തുപോയതില്‍
ഉറക്കി കിടത്തിയിരുന്നോരാ
ജീവനുള്ളതിന്‍ ഉറക്കങ്ങളെ .
ചന്ദ്രവൃത്തം ,നക്ഷത്രപ്പുള്ളികള്‍
ഉം ഉം മൂളിമൂളിപ്പറക്കും പക്ഷികള്‍
പുറകിലൊരുതുള്ളി വെളിച്ചത്തിന്‍
പച്ചയൊട്ടിച്ചു പറക്കും , വിളക്കുകളെ ,
പിന്നെയോ
പകല്‍ കറുത്തുപോയതില്‍
ഉറക്കി കിടത്തിയിരുന്നോരാ
ജീവനുള്ളതിന്‍ ഉറക്കങ്ങളെ .
ഒരാകാശത്തിനു കീഴെ
പല പല ഇരുട്ടുകള്‍
ഇരുട്ടുകളില്‍ നിറയെ
പതിയെപ്പടരുന്നു വിരിയുന്നു
വെളിച്ചമെന്നു നാം പേരിട്ട
എന്തോ ഒന്നിന്റെയുടല്‍ ,
അതില്‍
നീണ്ടു നീണ്ടും ചുരുങ്ങിയും
ഇടയിലൊന്ന് കാണാതായും
കനക്കുന്നു
നിഴലെന്നു നാം മാറ്റിവിളിച്ചൊരതിന്‍
ഇരട്ട ഭാഷ .
പല പല ഇരുട്ടുകള്‍
ഇരുട്ടുകളില്‍ നിറയെ
പതിയെപ്പടരുന്നു വിരിയുന്നു
വെളിച്ചമെന്നു നാം പേരിട്ട
എന്തോ ഒന്നിന്റെയുടല്‍ ,
അതില്‍
നീണ്ടു നീണ്ടും ചുരുങ്ങിയും
ഇടയിലൊന്ന് കാണാതായും
കനക്കുന്നു
നിഴലെന്നു നാം മാറ്റിവിളിച്ചൊരതിന്‍
ഇരട്ട ഭാഷ .
സൂര്യന്‍ കുനിഞ്ഞു നിവരുമ്പോള്‍
ഭൂമിയുരുളുമ്പോള്‍
കാലലിപികള്‍ മാറിമാറി
നിറയുന്നു
വരളുന്നു
ഭൂമിയുരുളുമ്പോള്‍
കാലലിപികള്‍ മാറിമാറി
നിറയുന്നു
വരളുന്നു
ഭൂപടത്തിലെ ഒരു ഭൂമിയില്‍
ചിറകടിക്കുന്ന കടല്ക്കാക്കകളെയും
മനുഷ്യന് കാപ്പിക്കപ്പുകളെയും മണക്കുന്ന
വിശക്കുന്ന മഞ്ഞുകാലം
ചിറകടിക്കുന്ന കടല്ക്കാക്കകളെയും
മനുഷ്യന് കാപ്പിക്കപ്പുകളെയും മണക്കുന്ന
വിശക്കുന്ന മഞ്ഞുകാലം
വരണ്ടൂതുന്നച്ചൂളംവിളികളില്‍
കരിയില വര്‍ത്തമാനങ്ങളുമായി
സ്വയം ചുടുന്ന വേനല്‍ക്കാടുകള്‍ .
അതില്‍ ,
വെന്തു വെന്തു മറിഞ്ഞും തിരിഞ്ഞും
വിണ്ടുപോകുന്ന ഇരകള്‍ ഇടങ്ങള്‍ .
കരിയില വര്‍ത്തമാനങ്ങളുമായി
സ്വയം ചുടുന്ന വേനല്‍ക്കാടുകള്‍ .
അതില്‍ ,
വെന്തു വെന്തു മറിഞ്ഞും തിരിഞ്ഞും
വിണ്ടുപോകുന്ന ഇരകള്‍ ഇടങ്ങള്‍ .
പുല്കളില്‍ പച്ചകളില്‍
പൂക്കളേയും പൂമ്പാറ്റകളെയും
കിളികളെയും നിറയ്ക്കുന്ന
വസന്തത്തിന്റെ ചെങ്കോല്‍ .
പൂക്കളേയും പൂമ്പാറ്റകളെയും
കിളികളെയും നിറയ്ക്കുന്ന
വസന്തത്തിന്റെ ചെങ്കോല്‍ .
മുറ്റം നിറയെ പുഴതരുന്ന
വര്‍ഷാകാശം
വര്‍ഷാകാശം
ഒരു കാലത്തിനിങ്ങനെ മറുകാലം
വച്ചുമാറ്റിത്തരുന്നു നിരന്തരം
ഒരജ്ഞാതസഞ്ചാരിയുടെയാ
മാന്ത്രികച്ചീട്ടുകള്‍ .
വച്ചുമാറ്റിത്തരുന്നു നിരന്തരം
ഒരജ്ഞാതസഞ്ചാരിയുടെയാ
മാന്ത്രികച്ചീട്ടുകള്‍ .
നാമപ്പോഴും
ഓരോരോ ജീവിതങ്ങളില്‍
പറ്റിപ്പിടിച്ചിരിക്കുന്ന
മനുഷ്യനെന്ന് സ്വയം പേരിട്ട
ഏതോ പരാദജീവികളുടെ
രണ്ടുകാലുള്ള
വിവര്‍ത്തനങ്ങള്‍ !
ഓരോരോ ജീവിതങ്ങളില്‍
പറ്റിപ്പിടിച്ചിരിക്കുന്ന
മനുഷ്യനെന്ന് സ്വയം പേരിട്ട
ഏതോ പരാദജീവികളുടെ
രണ്ടുകാലുള്ള
വിവര്‍ത്തനങ്ങള്‍ !
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "