10.05.2017

പ്രണയമിടിപ്പുകള്‍


ഓര്‍മ്മകളുടെ മര്‍മ്മരത്താളില്‍ 
വെയില്ക്കാലത്തു നിന്നൊരു പക്ഷി 
മഴക്കാലത്തിന്‍റെ 
ഹൃദയത്തിലേയ്ക്ക് കൊത്തിപ്പറന്ന 
ഇണയിലകള്‍ നാം 
ചുറ്റിലും നിറയുന്നതീ ഈ ഈറന്‍
ഇലയനക്കങ്ങള്‍ ,
നമുക്കു പ്രണയിക്കാന്‍ കിനിയും
ഹൃദയതാളമുള്ളോരാ മഴയനക്കങ്ങള്‍
_______________________________
അന്നൊരൂസം എടുത്ത ഊട്ടിയോര്‍മ്മ