10.05.2017

പ്രാര്‍ത്ഥന


ജീവിതമേ ,,,,
മരണത്തിന്‍റെ കാവലില്‍
ജീവനെ തിരികെയേല്പ്പിക്കുന്നിട-
ത്തെത്തും മുന്‍പേ
എനിക്കുള്ള ആനന്ദവും ചിരികളും
ഒരുനുള്ളെങ്കിലുമെന്‍റെ
ഭിക്ഷാപാത്രത്തിലൊന്നു
കുടഞ്ഞു തരണേ ,,,,
ഒരു ദിവസത്തേക്കെങ്കിലും
ജീവിതമൊന്നു ഞാന്‍
സ്വാദോടെ ഭക്ഷിച്ചോട്ടെ .
ഞാന്‍ പാകിയ
പ്രാര്‍ത്ഥനയ്ക്കുത്തരം
മുളയ്ക്കുന്നതും നോക്കി
ഞാനിതാ വെയിലു കൊള്ളുന്നു ,
വെള്ളം തേകുന്നു .

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "