ജീവന്‍റെയും മരണത്തിന്റെയും വരികള്‍
****************************** **************************
(ഒന്ന് )
ജീവനെ നിക്ഷേപിച്ച
വിഗ്രഹങ്ങളാണ് നമ്മൾ
അവനവനെ ചുമന്നു നടക്കുന്ന ,
അവനവനെ പൂജിച്ചു മരിക്കുന്ന
ദൈവങ്ങൾ
****************************** ***
(രണ്ട് )
ശൂന്യമായിക്കൊണ്ടിരിക്കുന്ന
ഒരു ആവനാഴിയാണ് നമുക്കുള്ളത് .
ഓരോ ശ്വാസത്തെയും സൂക്ഷമമായി
അളന്നുപോകുന്ന മണല്‍ഘടികാര-
നടുക്കുഴലിലൂടെ നാം കടന്നുപോകുന്നു
ഒരു ആവനാഴിയാണ് നമുക്കുള്ളത് .
ഓരോ ശ്വാസത്തെയും സൂക്ഷമമായി
അളന്നുപോകുന്ന മണല്‍ഘടികാര-
നടുക്കുഴലിലൂടെ നാം കടന്നുപോകുന്നു
****************************** ************
(മൂന്ന്‍ )
ഓരോ പൂവും
നമ്മെ നോക്കിയാണ് കൊഴിയുന്നതെന്ന്
ഒരുവന്‍ കണ്ടുപിടിക്കുമ്പോള്‍
ജീവിതം അവനു
വിഷം കലര്‍ത്തിയ വീഞ്ഞുപോലെ
തോന്നിക്കുന്നു .
****************************** ***********
(നാല് )
തന്നിൽ വിരുന്ന് വന്ന ഒരുവനെ
യാത്രയാക്കിയതിനു ശേഷം
ഏകനായിരിക്കുന്ന ദൈവമാണ്
മരണം.
ശരീരമോ ആത്മാവോ അതെന്ന്
ജീവിച്ചിരിക്കുന്നവർ തമ്മിൽ
തർക്കിച്ചു കൊണ്ടിരിക്കുന്നു.
****************************** ******
(അഞ്ച് )
പാകമാകുന്നേതോ
വെളുത്ത ഉടുപ്പിലെയ്ക്കു നാം
പാവമാകുന്നതേതോ കനത്ത
ഉറക്കത്തിലേയ്ക്കു നാം !
ഉറക്കത്തിലേയ്ക്കു നാം !
****************************** **********
(സോണി ഡിത്ത് )
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "