Labels

10.01.2017

പലകാല കവിതകള്‍


ഭൂതകാലം അതിന്‍റെ
പൂവുകളും മുള്ളുകളുമായി
നമ്മെ സന്ദര്‍ശിക്കുന്നു .
നമ്മളോ
അതിന്‍റെ കാല്‍ച്ചുവട്ടിലിരുന്ന് 
വര്‍ത്തമാനകാലത്തിന്റെ
അവില്‍പ്പൊതിയില്‍ നിന്നും
ഓരോരോ അവിലെടുത്ത്
സ്വീകരിക്കുന്നു .
 ********************************* 
ഓരോ ജീവനുള്ളതിലെയും
പ്രണയത്തിന്‍റെ ജീവിതകാലത്തെ ,
വസന്തമെന്നു ഞാന്‍
മാമോദീസാ മുക്കുന്നു !
 ****************************** 
ഉയിരിന്‍റെ ഉയിരെന്ന്
ചേര്‍ത്തുപിടിച്ച് ആവര്‍ത്തിക്കുമ്പോഴും
ചിലര്‍
പിരിച്ചെഴുതാനൊരു കുരിശടയാളവും
പുറകിലൊളിപ്പിക്കുന്നു.
 ****************************** 
എന്റെ കവിതകളില്‍
നിങ്ങള്‍ പൂജിക്കുന്ന ബുദ്ധരില്ല
മനുഷ്യരില്ല
ഒരു മണി അരിയോ
അപ്പൂപ്പന്താടിയുടെ വിത്തോ
പുല്‍ച്ചാടിച്ചിറകോ ചുമന്നു പോകുന്ന
ഉറുമ്പുകളുടെയാ പുരാതന
ഭാഷയുടെ
നിശബ്ദത മാത്രം
_______________________________ 

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "