10.01.2017

വിഷാദമരങ്ങള്‍വസന്തം പോലെ
ഇടയ്ക്കിടെ 
ജീവിതം നിറയെ
എത്ര ഉന്മാദത്തോടെയീ
വിഷാദങ്ങൾ പൂത്തു നില്ക്കുന്നു !
നീല ഞരമ്പുകൾ പൊന്തിയെന്റെ
ഇലകളെല്ലാമപ്പോൾ
ഏതോ മയക്കങ്ങളിലേക്കൂർന്നു പോകുന്നു.
വസന്തമെന്തിങ്ങനെ എന്ന്
കൺമിഴിച്ച് പക്ഷികൾ
പാട്ടു മറന്നകലേയ്ക്ക് പറന്നു പോകുന്നു.
എന്റെ ചില്ലകളിൽ
വെയിൽ അതിന്റെ
കഠിന സംഗീതം ചേർക്കുമ്പോൾ
ഓർമ്മയുണങ്ങിയ
ആത്മാവുണങ്ങിയ
ശില്പം പോലെ ഞാനപ്പോള്‍
ബാക്കിയാകുന്നു.
ഒരു കണ്‍ക്കുമ്പിള്‍ മഴ
ഹൃദയത്തിലൂറി ഓർമ്മകളിലൂർന്ന്
മരണത്തെയും മറവിയേയും
ഇടയ്ക്കൊന്ന് തൊട്ടു നോക്കുന്നു.
മഞ്ഞയിലകൾ
ചില ,
പാതിപച്ചകള്‍ അങ്ങിനെ
കൊഴിഞ്ഞടര്‍ന്നു പോകുമ്പോൾ
അതിൻ തിണർപ്പുകൾ
പിന്നെ
അതില്‍ തളിർപ്പുകൾ
അവിടെയെന്തോ ഓര്‍ത്തെന്നപോലെ
ബാക്കിയാകുന്നു.
നിങ്ങളറിയുന്നോ
ജീവന്‍റെ തുടര്‍ച്ചകളില്‍
എത്രയെത്ര മരണങ്ങളീ
നമ്മളില്‍
ഉണര്‍ന്നിരിക്കുന്നെന്ന്! ?
_______________________________
The tree of sorrow
The tree of sorrow bloom
So mad
Like the spring 
Frequent in the whole life
My leaves as a whole
The blue veins projecting
As if being doped
The birds bewildered
With open eyes
What a spring is this
Flies away forgetting their songs
When the sunrays add
Their hard music to the boughs
I remain like a statue
A soul and memory froze
An eyeful rain
From the heart along memories
Touching the death and forgetting
On occasions
The yellow leaves
Some mellow ones
Shedding down
Then it's sprouts
And the branches
They remain remains
As if remembering something
Do you know
In the continuing of life
The number of deaths
Keeping awake within us

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "