9.11.2017

ഒരു മഞ്ഞുകാല ഓര്‍മ്മയിലൂടെ


ജീവിതം ഒരു മഞ്ഞുകാലത്തിലൂടെ 
കടന്നു പോകുകയായിരുന്നു .
വേനല്‍ കടന്നു തിരികെയെത്തുന്ന തേനീച്ചകള്‍ 
അവരുടെ കൂട് വീണ്ടും 
പൂര്‍ത്തിയാക്കിയിരിക്കുന്നു .
പ്രഭാതങ്ങള്‍ അതിന്റെ സൂര്യനെ 
അവരുടെ ചിറകുകള്‍ക്ക് മേല്‍ 

പ്രകാശിപ്പിക്കുന്നു .

ഒരുമയുടെ വൃത്തം പൂര്‍ത്തിയാക്കിയെന്ന പോലെ
അവരുടെ കൂട്
പണിതു തീര്‍ന്നിരിക്കുന്നു .
സുന്ദരവും തേന്‍ മണക്കുന്നതുമായ വീട് .

ജാലകച്ചില്ലിനപ്പുറം നിന്ന്
ഒരു കാലത്തെ ശ്വസിക്കുമ്പോള്‍
അവരുടെ സന്തോഷത്തെകൂടി
ഞാന്‍ സ്വീകരിക്കുന്നു .

ചുവന്ന ബിന്ദുവില്‍
സൂര്യനെ കോര്‍ത്തിടുന്ന സായാഹ്നങ്ങളില്‍
അത്രയും സുന്ദരമായി ഞാന്‍ ഭൂമിയെ നോക്കുന്നു .
അപ്പോഴൊക്കെയും
കുഞ്ഞുങ്ങളോടെന്നപോലെ
ലോകത്തോട്‌ എനിക്ക്
സ്നേഹം തോന്നുന്നു .


remembering those moments(കുത്താന്‍ വരാതെ പോസ് ചെയ്തു സഹായിച്ചത് ജനാലെടെ അപ്പ്രത്തുള്ള തേനീച്ചാസ് )No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "