Labels

8.22.2017

മരുവര്‍ത്തമാനം




ഓര്‍മ്മകളെ നിശബ്ദമായി
ഏകാന്തതയിലേയ്ക്ക്
വിവര്‍ത്തനം ചെയ്തു തീരാതെ നമ്മളീ
നീല വിരിപ്പിനു കീഴെ
ഒച്ചയില്ലാതെ മിടിക്കുന്നു 
പച്ചയായ് പിന്നെ പരക്കുന്നു .

നിന്‍റെ ചുണ്ടുകള്‍ നട്ടുപോയിടങ്ങളില്‍
നിലാവിന്‍റെയും വെയിലിന്‍റെയും
കുഞ്ഞുങ്ങള്‍ തളിര്‍ക്കുമ്പോള്‍
ചുറ്റും ആകാശം പൂക്കുന്നിടത്തേയ്ക്ക്
ഞാനെന്നെയും പറിച്ചുനട്ട്
നിറയെ ഇലവിരിച്ച് പൂവിരിച്ച് നില്ക്കുന്നു 
വേനലെന്ന് ,
മരുഭൂമിയെന്ന് പിന്നെയും
മറന്നു പോകുന്നു !

ഈ ഉഷ്ണതീരത്തെ രാക്കാറ്റില്‍
ഉപ്പുവറ്റിയ ഉടലുകളുടെ ചെറുമരണങ്ങള്‍
അടക്കം ചെയ്തിരിക്കുന്നു .

ഈ മരുഭൂമിയോ ഇന്നും
ഒരു അട്ടയേപ്പോലെ
നമ്മെ കടിച്ചു പിടിച്ചിരിക്കുന്നു .
നാം നമ്മില്‍ത്തന്നെയിങ്ങനെ
വറ്റിവറ്റിപ്പോകുന്നു .
__________________________________


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "