7.04.2017

ആകാശ നുണ

ആകാശം എന്ന ബോര്‍ഡ് കണ്ടാണ്‌ കയറിയത് .
ഒരു തുടം കാറ്റോ ഒരു നുള്ള് മേഘമോ
ഒരു ചീന്ത് നീലിമയോ കണ്ടില്ല .
ഒറ്റ നോട്ടത്തില്‍ ജീവിതം
അറ്റമില്ലായ്മയിലേയ്ക്ക് അഴിച്ചുവിട്ടപോലുള്ള 
ഒരു കള്ളവണ്ടിയാണെന്ന്
തോന്നുകയേയില്ല .